Subscribe Us



മീനച്ചിൽ റിവർവാലി തുരങ്ക പദ്ധതി അടിയന്തിരമായി നടപ്പിലാക്കാണം: ലിജിൻ ലാൽ

കോട്ടയം: മീനച്ചിൽ റിവർ വാലി തുരങ്ക പദ്ധതിക്ക് ബഡ്ജറ്റിൽ പണം അനുവദിക്കാത്തത് കോട്ടയം ജില്ലയിലെ ജനങ്ങളോട് ഉള്ള അവഗണനയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ്ലി ജിൻലാൽ അഭിപ്രായപ്പെട്ടു. 
കോട്ടയം ജില്ലയിലെ പന്ത്രണ്ട് പഞ്ചായാത്തുകളിലും നാലു മുനിസിപ്പാലിയിലും കുടിവെള്ളം യഥേഷ്ടം കിട്ടുന്നതിനും കൂടാതെ നിരവധി ജലനിധി പദ്ധതികൾക്കും വേനൽക്കാലത്ത് മീനച്ചിൽ ആറ്റിൽ  ജലലഭ്യത ഉറപ്പ് വരുത്തുന്നതും കാർഷിക മേഖലക്ക് കൂടുതൽ ജലസേചനം കിട്ടുന്നതിനും ഉപകരിക്കുന്ന ഒരു പദ്ധതിയാണ്. മൂലമറ്റം ജലവൈദ്യുത പദ്ധതിയിൽ നിന്നും പുറംതള്ളുന്ന ജലം  അറക്കുളം മുന്നുങ്കവയലിൽ നിന്ന് ആരംഭിച്ച് മൂന്നിലവ് നരിമറ്റം തോട്ടിൽവരെ ആറു കിലോമീറ്റർ ദൂരത്തിൽ തുരങ്കം നിർമ്മിച്ച് വെള്ളം എത്തിക്കുന്ന മീനച്ചിൽ റിവർ വാലി തുരങ്ക പദ്ധതിക്ക് 2012-ൽ 6 മാസത്തിനകം DPR തയ്യാറാക്കാൻ സർക്കാർ നിർദ്ദേശം (No. 13787/IR 3 WRD dtd: 26/12/2012) ഉണ്ടായിട്ടും നാളിതുവരെ വേണ്ട നടപടികൾ എടുക്കുവാൻ മാറി മാറി വന്ന ഇടതു വലതു  സർക്കാരുകൾ ശ്രമിച്ചില്ല. ഇടതു സർക്കാരിൽ ജലവിഭവവകുപ്പ് കേരള കോൺഗ്രസ്സിനു ലഭിച്ചിട്ടും ഈ പദ്ധതി നടപ്പാക്കാനോ ഫണ്ട്  അനുവദിപ്പിക്കാനോ കഴിയാത്തത് പദ്ധതി അട്ടിമറിക്കാനാണ്. പഴയ പദ്ധതികൾ പൂർത്തികരിക്കുന്നതിനേ കുറിച്ച് ഒരു പരാമർശം പോലും നടത്താതെ പുതിയത് പ്രഖ്യാപിക്കുന്നത് കാപട്യം ആണ്. മാണിയുടെ സ്വപ്ന പദ്ധതിയായിരുന്ന മീനച്ചിൽ പദ്ധതി തകർക്കാനാണ് ജോസ് കെ മാണിയും കുട്ടരും ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടാത്ത കെ-റയിൽ പോലുള്ള പദ്ധതികൾ ഒഴിവാക്കി പകരം ജനോപകാരപ്രദമായ മുൻ പ്രഖ്യാപിച്ച  ഇത്തരം പദ്ധതികൾ നടപ്പിലാക്കുവാൻ വേണ്ട സത്വര നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments