Subscribe Us



സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുമായി പൊരുത്തമില്ലാത്ത ബജറ്റ്: ജി.ദേവരാജന്‍

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച 2022-23 ലേക്കുള്ള ബജറ്റ് നിലവിലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുമായി പൊരുത്തപ്പെടുന്നതല്ലെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. 

മുന്‍ ബജറ്റ് പ്രഖാപനങ്ങളുടെ നടത്തിപ്പും വിഭവ സമാഹരണവും വിവിധ മേഖലകളിലെ വളര്‍ച്ചയും വിവരിക്കുന്ന 2021-22 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചുരുക്കം ചിലതൊഴികെ മറ്റെല്ലാ മേഖലകളിലും നെഗറ്റീവ് വളര്‍ച്ചയാണ് കാണിക്കുന്നത്. മൊത്തം സംസ്ഥാന അഭ്യന്തര ഉത്പ്പന്നം  (ജി.എസ്.ഡി.പി) യി ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നെഗറ്റീവ് (-)9.20 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം സംസ്ഥാന സംയോജിത മൂല്യം (ജി.എസ്.വി.എ) യില്‍ ദേശീയ ശരാശരി (-)6.2 ശതമാനമായപ്പോ ള്‍ കേരളത്തിലത് (-) 8.16 ശതമാനമാണ്. സംസ്ഥാനത്തെ കാര്‍ഷികാനുബന്ധ മേഖലകളി ല്‍ മൂല്യവര്‍ദ്ധിത വളര്‍ച്ച (-) 5.09 ശതമാനവും നിര്‍മ്മാണ മേഖലയി ല്‍ (-) 10.31 ശതമാനം വളര്‍ച്ചയുമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്. സേവനമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. (-) 9.66 ശതമാനമാണ് പ്രതിശീര്‍ഷ വരുമാനത്തിലുണ്ടായ കുറവ്. സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 37.39 ശതമാനം വരുന്ന 3.27 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ പൊതു കടമെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നു. കോവിഡ്  മഹാമാരിയുടെ  പശ്ചാത്തലത്തില്‍ ജി.എസ്.ഡി.പിയുടെ 4-5 ശതമാനം വരെ വായ്പയെടുക്കാമെന്ന കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് തിരിച്ചടവിനുള്ള മാര്‍ഗ്ഗം  കാണാതെ വായ്പ എടുത്തുകൂട്ടുകയാണ് സംസ്ഥാന സര്‍ക്കാ ര്‍ ചെയ്യുന്നത്. 

വസ്തുതകള്‍ ഇതായിരിക്കെ പുതിയ ബജറ്റി ല്‍ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിക ള്‍ നടത്തുവാനുള്ള വിഭവം എവിടെ നിന്നു കണ്ടെത്തുമെന്ന് ബജറ്റി ല്‍ പറയുന്നില്ല. മുന്‍ ബജറ്റി ല്‍ പ്രഖ്യാപിച്ച പദ്ധതിക ള്‍  നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കാ ന്‍ അവസാന നിമിഷം ഉത്തരവിട്ട ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ളതല്ലെന്നും ദേവരാജ ന്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments