Subscribe Us



ബൈക്ക് യാത്രികരെ ഇടിച്ചിട്ടു വാഹനം കടന്നു കളഞ്ഞു; ഉടനടി നടപടിയുമായി പാലാ പോലീസ്

മൂന്നാനി: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ഇടിച്ചിട്ട വാഹനം നിർത്താതെ കടന്നു കളഞ്ഞു. അപകടത്തിൽ കാലിന് പരിക്കേറ്റ പാലായിലെ ബേക്കറി ജീവനക്കാരായ പ്രമോദ്, അരുൺ എന്നിവരെ പിന്നീട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 8.30 ന് മൂന്നാനി കുരിശുപള്ളിക്കു സമീപമാണ് സംഭവം. ബൈക്കിൻ്റെ പിന്നിൽ വന്നിടിച്ച വാഹനം ബൈക്ക് യാത്രികർ വീഴുന്നത് കണ്ടതോടെ ഓടിച്ചു പോകുകയായിരുന്നുവെന്ന് പരിക്കേറ്റവർ പോലീസിനോട് പറഞ്ഞു. ഈരാറ്റുപേട്ട ഭാഗത്തേയ്ക്കാണ് വാഹനം പോയതെന്നും ഇവർ പറഞ്ഞു.

അപകടം നടന്നയുടൻ നാട്ടുകാർ പോലീസിൽ അറിയിക്കുകയും ഉടൻ തന്നെ പാലാ പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.
അപകടത്തിനിടയാക്കിയ വാഹനത്തിൻ്റെ നമ്പർ പരിക്കേറ്റവർ പോലീസിന് കൈമാറി. ഇടിയെത്തുടർന്നു വാഹനത്തിൻ്റെ സൈഡിലെ കണ്ണാടി തെറിച്ചു പോയിരുന്നു. പരുക്കേറ്റവരെ പരിഗണിക്കാതെ പോയ നടപടിയിൽ വ്യാപക പ്രതിക്ഷേധമുയർന്നു. അമിതവേഗതയിലായിരുന്നു വാഹനമെന്നും പരിക്കേറ്റവർ പറഞ്ഞു.'

Post a Comment

0 Comments