Subscribe Us



യുവഡോക്ടറുടെ കൊലപാതകം: പാലായിൽ ഡോക്ടർമാർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

പാലാ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവഡോക്‌ടർ വന്ദനാ ദാസിനെ ദാരുണമായി കൊല ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു പാലായിൽ ഡോക്ടർമാർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഉപരോധത്തിന് മുന്നോടിയായി  പാലാ ഗവൺമെൻറ് ജനറൽ ആശുപത്രിയിൽനിന്നും പാലാ പോലീസ് സ്റ്റേഷനിലേക്ക് ഡോക്ടർമാർ പ്രതിഷേധമാർച്ചും നടത്തി. 
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ,  കെ ജി എം ഒ എ എന്നീ സംഘടനകളുടെ  നേതൃത്വത്തിലാണ് പ്രതിഷേധ പരിപാ‌ടി പരിപാടി സംഘടിപ്പിച്ചത്.
ഐ എം എ ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ ജോസ് കുരുവിള ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ഐ എം എ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ സിറിയക് തോമസ്, ഡോ പി എൻ രാഘവൻ, ഡോ പ്രദീപ് മാത്യു, ഡോ  ശബരീനാഥ്, ഡോ അജു സിറിയക്, ഡോ ജോർജ് എഫ് മൂലയിൽ, ഡോ ബിജു ഐസക്, ഡോ ഹരികുമാർ, ഡോ തോമസ് വർഗീസ്, ഡോ സേതു സ്റ്റീഫൻ, ഡോ എബി ചാക്കോ, ഡോ സ്മിത വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഡോ റ്റിജിസ് മാത്യു, ഡോ തോമസ് ജോർജ്, ഡോ ജ്യോതി നായർ, ഡോ ലൗലി ജാസ്മിൻ, ഡോ കിരൺകുമാർ, ഡോ അനിറ്റ്, ഡോ കെ ജെ തോമസ്, ഡോ അനീഷ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments