പാലാ: കൊട്ടാരമറ്റത്ത് വീടിൻ്റെ തിണ്ണയിൽ വച്ചിരുന്ന പുത്തൻ പ്രീമിയം സൈക്കിൾ മോഷണം പോയി. കോട്ടപ്പാലം റോഡിൽ ജെയിംസ് ചെറുവള്ളിയുടെ വീട്ടിൽ നിന്നുമാണ് സൈക്കിൾ മോഷണം പോയത്. 15,000 രൂപ വില വരുന്നതാണ് സൈക്കിൾ. ഇന്ന് (11/06/2023) ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് 5 മണിക്കും ഇടയിലാണ് മോഷണം നടന്നിട്ടുള്ളതെന്ന് വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വീട്ടുകാർ പുറത്തു പോയ സമയത്തായിരുന്നു മോഷണം. സൈക്കിളിനെക്കുറിച്ച് വിവരം കിട്ടുന്നവർ 94473 02262 എന്ന നമ്പരിൽ വിവരം അറിയിക്കണമെന്ന് ഉടമ അറിയിച്ചു. ഈ ഭാഗത്തെ സി സി ടി വി കൾ പരിശോധിക്കുമെന്ന് റെസിഡൻസ് അസോസിയേഷൻ ഭാരവാഹി ബിജു മാത്യൂസ് അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.