പൂവരണി: കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ജോസ് പാറേക്കാട്ടിൻ്റെ പിതാവ് അന്തരിച്ച ചാണ്ടി ജോസഫിൻ്റെ (കുട്ടിയച്ചൻ-84 ) സംസ്കാരം നാളെ (17/06/2023) ഉച്ചകഴിഞ്ഞ് 2.30 ന് പൂവരണി തിരുഹൃദയപള്ളിയിൽ നടക്കും.
പരേതൻ്റെ ഭൗതികശരീരം ഇന്ന് ( 16/06/2023) വൈകുന്നേരം 5 ന് വസതിയിൽ കൊ
ണ്ടുവരും.
ഭാര്യ: പരേതയായ അന്നക്കുട്ടി ജോസഫ് കൈപ്പൻപ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ: ജാൻസി ജയിംസ്, ജെസി ജോസ്, ജയ്സൺ ജോസ്, ജോളി ജിഫി, ജോസ് പാറേക്കാട്ട്, സി അൽഫോൻസാ ജോസ് (മുട്ടുചിറ), ഫാ. ഡോ. എമ്മാനുവൽ പാറേക്കാട്ട്, ജോജി പാറേക്കാട്ട്, മരുമക്കൾ: പരേതനായ ജയിംസ് കുര്യൻ ഞാവള്ളി പുത്തൻപുരയിൽ (കരൂർ), ജോസുകുട്ടി പുളിയ്ക്കൽ (പ്ലാശനാൽ), ഷീബ ജയ്സൺ ചുമപ്പുങ്കൽ (ഭരണങ്ങാനം), ജിഫി ജോസഫ് പൊന്നാട്ട് (വഴിത്തല), സീമ ജോസ് പാറേക്കാട്ട് മണ്ണിശേരിൽ (എടത്വാ), ജോസ്ന മണിയങ്ങാട്ട് (പൂവത്തളിപ്പ്).
ചാണ്ടി ജോസഫിൻ്റെ നിര്യാണത്തിൽ മന്ത്രി ആൻ്റണി രാജു, മുൻ മന്ത്രിമാരായ പി ജെ ജോസഫ്, മോൻസ് ജോസഫ്, മുൻ കേന്ദ്രമന്ത്രി പി സി തോമസ്, എം പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, മാണി സി കാപ്പൻ എം എൽ എ, മുൻ എം എൽ എ പി സി ജോർജ്, ബിനു പുളിയ്ക്കക്കണ്ടം, ജോർജ് പുളിങ്കാട്, ഡോ സിന്ധുമോൾ ജേക്കബ്, അഡ്വ സന്തോഷ് മണർകാട്, സെബി പറമുണ്ട തുടങ്ങിയവർ അനുശോചിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.