ഭരണങ്ങാനം: അപ്രതീക്ഷിത മഴവെള്ളപ്പാച്ചിലിൽപ്പെട്ട വിദ്യാർത്ഥിനിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഭരണങ്ങാനം സേക്രട്ട് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചിറ്റാനപ്പാറ കുന്നനാംകുഴിഭാഗത്തു വച്ചാണ് അപകടം. സ്കൂൾ വിട്ടു വൈകിട്ട് 4.45 ഓടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ രണ്ടു കുട്ടികൾ തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇരുവരും ശക്തമായ ഒഴുക്കിൽപ്പെട്ട് റോഡിൽ വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ആ സമയം ഇതുവഴി കടന്നു പോയ സ്കൂൾ ബസിലെ ഡ്രൈവർ അപകടം കാണുകയും കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഒരാൾ പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
കനത്ത മഴയെത്തുടർന്നാണ് വെള്ളപ്പാച്ചിൽ ഉണ്ടായത്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇപ്പോൾ ഇടപ്പാടികുന്നേമുറി ഭാഗത്ത് തിരച്ചിൽ തുടരുകയാണ്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.