Subscribe Us



പാലാ രൂപതയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് തിരിച്ചു പിടിച്ചത് പാലായിലെ ബ്രൈറ്റ് മീഡിയാ കമ്മ്യൂണിക്കേഷൻ

പാലാ: അജ്ഞാതൻ അയച്ചുകൊടുത്ത വ്യാജ ലിങ്ക് ശ്രദ്ധയില്ലാതെ അഡ്മിൻന്മാർ കൈകാര്യം ചെയ്തതിനെത്തുടർന്നു നഷ്ടമായ എപ്പാർക്കി ഓഫ് പാലാ എന്ന ഫേസ്ബുക്ക് പേജ് ഒരു പറ്റം ചെറുപ്പക്കാരുടെ പരിശ്രമത്തിനൊടുവിൽ വീണ്ടെടുത്തു. പാലാ ചെത്തിമറ്റം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന  ബ്രൈറ്റ് മീഡിയ കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഫേസ്ബുക്ക് പേജ് തിരിച്ചു പിടിച്ചതിന് പിന്നിൽ. കമ്പനിയുടെ സോഷ്യൽ മീഡിയ ഡയറക്ടർ ജിന്റോയാണ് പ്രശ്നപരിഹാരത്തിന് നേതൃത്വം വഹിച്ചത്. 

പേജ് നഷ്ടമായ ദിവസം തന്നെ രൂപതയുടെ മീഡിയ കമ്മീഷനിൽ നിന്നുള്ള വൈദികർ കമ്പനി ഡയറക്ടർ പ്രിൻസ് ബാബുവുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് അഡ്മിൻ മാരുടെ അതേ കംപ്യൂട്ടറിൽ നിന്ന് തന്നെ ഫെയ്സ് ബുക്കിന്റെ മദർ കമ്പനിയായ മെറ്റയെ നിരന്തരം ബന്ധപ്പെടുകയും ഇതു സംബന്ധിച്ച ആവശ്യമായ രേഖകൾ സഹിതം മെറ്റയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നുമാണ് പേജ് തിരിച്ച് പിടിച്ചത്.
പേജിന്റെ പൂർണ അധികാരം അജ്ഞാതന് അഡ്മിൻന്മാരിൽ നിന്നും നേടിയെടുത്തു. ഇതേത്തുടർന്ന് യഥാർത്ഥ വസ്തുത ഫേസ്ബുക്കിനെ ബോധ്യപ്പെടുത്താനും പേജ് തിരികെ വാങ്ങാനും താമസം നേരിട്ടു. അഡ്മിൻമാരിൽ ഒരു വൈദികന്റെ  പേഴ്സണൽ ഐ ഡി വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ട ശേഷവും പേജിന്റെ ബിസിനസ് മാനേജറിൽ അജ്ഞാതൻ ശ്രദ്ധിക്കാതെ നിലനിന്നത് ജിൻ്റോയുടെ നേതൃത്വത്തിൽ കണ്ടെത്തി. ഇത് ഫേസ് ബുക്കിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ്  പേജ് തിരിച്ചു കിട്ടാനുള്ള സാധ്യതയ്ക്ക് വേഗം കൂടിയത്. സാധാരണ നിലയിൽ ഇത്തരത്തിൽ നഷ്ടപ്പെട്ട പേജ് പത്ത് ദിവസത്തോളം എടുത്താണ് തിരികെ കിട്ടാറുള്ളത്. എന്നാൽ പാലാ രൂപതയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന്റെ പ്രാധാന്യം മെറ്റ കമ്പനിയെ ബോധ്യപ്പെടുത്തിയതാണ് ഏതാനും ദിവസം കൊണ്ട് തിരികെ പിടിക്കാനായതെന്ന് ബ്രൈറ്റ് മീഡിയ കമ്പനി അധികൃതർ പറഞ്ഞു.

പാലാ ചെത്തിമറ്റത്താണ് ബ്രൈറ്റ് മീഡിയ കമ്മ്യൂണിക്കേഷൻസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ബി എം ടി വി ഓൺലൈൻ ചാനൽ, കണക്ട് പാലാ ആപ്പ് എന്നിവ ഈ കമ്പനിയുടെതാണ്. തീക്കോയി സ്വദേശിയായ പ്രിൻസ് ബാബു, നീലൂർ സ്വദേശി അമല കെ എം, ഐങ്കൊമ്പ് സ്വദേശികളായ ജിസ്മോൻ ജോസഫ് ഡിനു മനോജ് എന്നിവരാണ് കമ്പനി ഡയറക്ടർമാർ. ജിന്റോ ജോസഫിന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ മാനേജ്മെന്റ് ടീം തന്നെ കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. മൂന്ന് വർഷമായി പാലായിൽ പ്രവർത്തിക്കുന്ന കമ്പനി ഒട്ടേറെ വ്യക്തികളുടെ സോഷ്യൽ മീഡിയ സൈറ്റുകൾ കൈകാര്യം ചെയ്യുന്നുണ്ട്. പത്തോളം ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകകളും ഇവർ  വീണ്ടെടുത്തിട്ടുണ്ട്.
ഷയാൻ നി എന്ന പേരുള്ള പാക്കിസ്ഥാനിൽ നിന്നുള്ള ആളെന്ന് കാണിക്കുന്ന വ്യക്തിയാണ് പേജ് അഡ്മിനെ നിയോഗിക്കുന്ന ലിങ്ക് വ്യാജമായി രൂപതയുടെ പേജ് അഡ്മിൻമാർക്ക് അയച്ചു കൊടുത്തത്. heat1keel@gmail.com മെയിൽ ഐഡിയാണ് ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.   

പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് മൂന്ന് അഡ്മിൻമാരും മൂന്ന് ഘട്ട സെക്യൂരിറ്റി വേരിഫിക്കേഷനും ഉണ്ട്. ഫേസ്ബുക്ക് പേജിന് ഗുരുതരമായ സുരക്ഷാ പ്രശ്നമുണ്ടെന്നു കാണിച്ച്‌ പാക്കിസ്ഥാൻ സ്വദേശി അയച്ച തട്ടിപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പേജിൻ്റെ നിയന്ത്രണം അഡ്മിൻമാർക്കു നഷ്ടമായത്. അജ്ഞാതൻ അഡ്മിനായതോടെ യഥാർത്ഥ അഡ്മിൻന്മാരെ ഒഴിവാക്കി പേജ് കൈക്കലാക്കുകയായിരുന്നു.

 പേജ് കൈകാര്യം ചെയ്യാൻ ലോഗിൻ ചെയ്തിട്ടുള്ള കംപ്യൂട്ടർ, ഫോൺ എന്നിവയിൽ നിന്നും പേജ് കൈമാറ്റത്തിനുള്ള  സ്ഥിരീകരണം ലഭിക്കും വിധമുള്ള മെസേജിന് അനുകൂലമായി  അഡ്മിൻമാർ പ്രതികരിച്ചതോടെയാണ് പേജിൻ്റെ നിയന്ത്രണം നഷ്ടമായത്. 

തട്ടിപ്പ് ലിങ്കിൽ പ്രവേശിച്ച് മണിക്കൂറുകൾക്കുള്ളിൽ രൂപതാ മീഡിയാ കമ്മീഷന് പേജിൻമേലുള്ള നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്നാണ് അശ്ലീല സ്റ്റോറികൾ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചത്. ഏഴു ദിവസത്തോളം ഇതു തുടർന്നു.

പേജ് നഷ്ടമായപ്പോൾ തിരിച്ചുപിടിച്ചു നൽകാൻ വൻതുകകൾ ആവശ്യപ്പെട്ട് ചില കമ്പനികൾ എത്തിയിരുന്നു. എന്നാൽ പ്രതിഫലം പറ്റാതെയാണ് ബ്രൈറ്റ് മീഡിയാ കമ്മ്യൂണിക്കേഷൻ പേജ് തിരിച്ചുപിടിച്ചു നൽകിയത്.

Post a Comment

0 Comments