പാലാ: നവകേരള സദസ്സിൽ പരാതി ഉന്നയിച്ചിട്ടും നഗരമധ്യത്തിലെ മനുഷ്യനിർമ്മിത മാലിന്യക്കൂമ്പാരം മാറ്റില്ലെന്ന 'പാറപോലെ ഉറച്ച' തീരുമാനവുമായി പാലാ നഗരസഭ. പരാതി രേഖാമൂലം നൽകിയിട്ട് മൂന്ന് മാസം ആകാറായിട്ടും ബന്ധപ്പെട്ട വകുപ്പോ നഗരസഭയോ നടപടി സ്വീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മുഖ്യമന്ത്രി നയിച്ച മുഴുവൻ മന്ത്രിമാരും ഉൾപ്പെട്ടെ നവകേരള സദസ് നടന്ന ചെറിയാൻ ജെ കാപ്പൻ സ്മാരക നഗരസഭാ സ്റ്റേഡിയത്തിൻ്റെ മതിലിനോട് ചേർന്നാണ് മാലിന്യക്കൂമ്പാരം. നഗരസഭയുടെ ദീർഘവീക്ഷണമില്ലായ്മയും അപകടാവസ്ഥയും ചൂണ്ടിക്കാട്ടി യുണൈറ്റഡ് മച്ചൻ്റ്സ് ചേംബർ ആണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് പരാതി നൽകിയത്.
2023 ഡിസംബർ 12ന് നൽകിയ പരാതി ഇപ്രകാരമായിരുന്നു.
നവകേരള സദസ്സ് പാലാ നിയോജകമണ്ഡലം
To,
ശ്രീ. എം.ബി. രാജേഷ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
ബഹുമാന്യനായ സർ,
യശഃശരീരനായ മാണി സാറിൻ്റെ ദീർഘവീഷണത്തിൽ നിർമ്മിച്ച പാലാ സിന്തറ്റിക്ക് ട്രാക്ക്, പാലായിലെ സാധാരണക്കാരായ, നിരവധി ചെറുപ്പക്കാരായ യുവാക്കളുടെ ആശ്രയമായ ജിംനേഷ്യം, ചെറുതും വലുതുമായ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ, പാലാ നഗരസഭ കാര്യാലയം, ഇതിനെല്ലാം ഉപരിയായി പാലാ നഗരത്തിൻ്റെ ഹൃദയ ഭാഗം. അങ്ങനെയുളള സ്ഥലം, നിർഭാഗ്യവശാൽ, പാലാ നഗരസഭ ഇപ്പോൾ, നഗരസഭയിലെ, മുഴുവൻ വാർഡുകളിൽ നിന്നുമുളള മാലിന്യങ്ങൾ ഇവിടെ (MCF) കൊണ്ടുവന്നിടുകയാണ്. നിലവിൽ അവിടെ മാലിന്യങ്ങൾ കുമിഞ്ഞ് കൂടി ഒരു ഡംമ്പിങ് ഗ്രൗഡിൻ്റെ അവസ്ഥയാണുള്ളത് ധാരാളം ആളുകൾ ആ ഭാഗം പുകവലിക്കുവാനും മദ്യപാനത്തിനുമായി ഉപയോഗിക്കുന്നുണ്ട്.
ഈ സ്ഥിതി ഇനിയും തുടർന്നാൽ, ഒരു വലിയ തീ പിടിത്തതിന് വരെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിന് വളരെയടുത്തുള്ള, കോംപ്ളക് സിനും, സിന്തറ്റിക്ക് ട്രാക്കിനും തീ പിടിക്കുവാനും, അതു മൂലം കനത്ത നാശനഷ്ടത്തിനും കാരണമാകും ആയതിനാൽ ഈ MCF, കൂടുതൽ സൗകര്യപ്രദവും, സുരക്ഷിതവുമായ, മൃഗാശുപത്രി കോംബൗണ്ട് പൊലെയുള്ള, പാലാ നഗരസഭ വകയായുള്ള ഏതെങ്കിലും സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
സജി തോമസ് വട്ടക്കാനാൽ പ്രസിഡന്റ്
യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ, പാലാ യൂണിറ്റ്
കോട്ടയം ജില്ല
ഫോൺ - 9447377869
മാലിന്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുവെന്നവകാശപ്പെടുന്ന സർക്കാർ ജനങ്ങൾക്ക് കനത്ത പിഴയാണ് ചുമത്തി വരുന്നത്. നവകേരള സദസ്സിനു തൊട്ടു മുന്നിൽ സ്ഥാപിച്ചിരുന്ന മാലിന്യകേന്ദ്രം പരാതി കിട്ടിയിട്ടും സന്ദർശിച്ചു നടപടിയെടുക്കാൻ പോലും ശ്രമിക്കാത്തത് വിനയായെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.