Subscribe Us



ജോസ് കെ മാണിയ്ക്കെതിരെ പാലായിൽ ബോർഡുകൾ; സി പി ഐ (എം) വിശദീകരണം ചോദിക്കാതെ ഏകപക്ഷീയമായി പുറത്താക്കിയെന്നും ബിനു പുളിക്കക്കണ്ടം

പാലാ: കേരളാ കോൺഗ്രസി (എം) നു അപ്രതീക്ഷിത വെല്ലുവിളി ഉയർത്തി പാലായിൽ ജോസ് കെ മാണിക്കെതിരെ ബോർഡുകൾ. പാലായിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ മാണി പാലായ്ക്ക് അപമാനം അഡ്വ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യങ്ങൾ എന്ന ബോർഡുകളാണ് പാലായിൽ പാലാ പൗരാവലിയുടെ പേരിൽ ഉയർത്തിയിരിക്കുന്നത്.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിൻ്റെ പേരിൽ ഇന്നലെ പാലാ മുനിസിപ്പൽ കൗൺസിലർ കൂടിയായ ബിനുവിനെ സി പി ഐ (എം) പുറത്താക്കിയിരുന്നു. കേരളാ കോൺഗ്രസ് (എം) താത്പര്യപ്രകാരമാണ് തന്നെ പുറത്താക്കിയതെന്നാണ് ബിനു ഇതേക്കുറിച്ച് പ്രതികരിച്ചത്.
കേരളാ കോൺഗ്രസ് (എം), സി പി ഐ (എം) കക്ഷികൾക്കു തലവേദന സൃഷ്ടിച്ചിരിക്കുയാണ് പുതിയ സംഭവവികാസങ്ങൾ. 

പാർട്ടിയിൽ നിന്നും പുറത്താക്കും മുമ്പ് തന്നോട് വിശദീകരണം ചോദിച്ചില്ലെന്നും തൻ്റെ ഭാഗം കേൾക്കാനുള്ള മര്യാദപോലും കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

Post a Comment

0 Comments