പാലാ: പ്ലസ് വൺ കോഴ്സിന് അഡ്മിഷൻ ലഭിക്കാതെ മീനച്ചിൽ താലൂക്കിലെ ഒട്ടേറെ വിദ്യാർഥികൾ പ്രതിസന്ധിയിലായിരിക്കുകയാണെന്നും അടിയന്തരമായി ഹയർ സെക്കൻഡറി സ്കൂളുകളിൽ കൂടുതൽ സീറ്റുകൾ അനുവദിച്ച് വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കണമെന്നും ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോൻ മുണ്ടയ്ക്കൽ.
പ്ലസ് വൺ വിദ്യാർഥികളുടെ അഡ്മിഷൻ പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സമര കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. തോമസ് ഉഴുന്നാലിൽ, കുര്യാക്കോസ് പടവൻ, ജോഷി വട്ടക്കുന്നേൽ, മത്തച്ചൻ അരീപ്പറമ്പിൽ, ജോസ് കുഴികുളം, ഷിബു പൂവേലിൽ, ബാബു മുകാല, തോമാച്ചൻ പാലക്കുടി, ബോബി മൂന്നുമാക്കൽ, എ.എസ്.സൈമൺ, നിതിൻ സി.വടക്കൻ, ഗസി ഇടക്കര, സിബി നെല്ലൻകുഴി, മൈക്കിൾ കാവുകാട്ട്, പി.കെ.ബിജു, ഡിജു സെബാസ്റ്റ്യൻ, തോമസ് താളനാനി, നോയൽ ലൂക്ക്, ജോസ് വടക്കേക്കര, മാത്യു കേളപ്പനാൽ, ജോയി കോലത്ത്, കെ.സി.കുഞ്ഞുമോൻ, ടോം കണിയാരശേരി, ജസ്റ്റിൻ പാറപ്പുറത്ത്, സണ്ണി പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.