തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായി മാദ്ധ്യമപ്രവർത്തകനായ ഡോ സോണിച്ചൻ പി. ജോസഫ്, കൊട്ടിയം എൻ എസ് എസ് കോളേജ് അദ്ധ്യാപകനായിരുന്ന ഡോ.എം.ശ്രീകുമാർ, തൃശൂർ കേരളവർമ്മ കോളേജ് അദ്ധ്യാപകനായിരുന്ന ടി കെ രാമകൃഷ്ണൻ എന്നിവർ ചുമതലയേറ്റു. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മിഷണർ വി ഹരി നായർ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യകമ്മിഷണറടക്കം ആറ് അംഗങ്ങളാണ് വിവരാവകാശ കമ്മിഷനിലുള്ളത്. മൂന്ന് വർഷമാണ് കാലാവധി.രണ്ട് അംഗങ്ങൾ നേരത്തെ ചുമതലയേറ്റിരുന്നു.
ജേർണലിസത്തിൽ പി എച്ച് ഡിയുള്ള പാലാ വള്ളിച്ചിറ സ്വദേശിയായ ഡോ. സോണിച്ചൻ പി ജോസഫ് മനോരമ തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററും, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റുമായരുന്നു. പത്രപ്രവർത്തന മികവിനുള്ള സ്റ്റേറ്റ്സ്മാൻ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നിർമലഭവൻ എച്ച് എസ് എസ് അദ്ധ്യാപികയായ ആനി മാത്യൂസാണ് ഭാര്യ. ബിയോൺ സോണി (ഗസ്റ്റ് ലക്ചറർ, സെന്റ് തോമസ് കോളജ് പാല), ബെവൻ സോണി (എൻജിനീയറിങ്ങ് വിദ്യാർഥി, രാജഗിരി എൻജിനീയറിങ് കോളജ്, കൊച്ചി) എന്നിവർ മക്കളാണ്. പാലാ വള്ളിച്ചിറ പൂതക്കുഴിയിൽ പരേതനായ പി.പി.ജോസഫിന്റെ മകനാണ്.
വാർത്തയുടെ ഫേസ്ബുക്ക് പേജ് താഴെ
വീഡിയോ യുട്യൂബ് ലിങ്ക്


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.