Subscribe Us



വിദ്യാർത്ഥികളുടെ സമ്പാദ്യശീലം കിഴതടിയൂർ ബാങ്കിന് മെച്ചമായി; നിക്ഷേപിച്ച പണം തിരികെ എടുക്കാൻ പാടുപെട്ട് വിദ്യാർത്ഥികൾ

പാലാ: വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്താനെന്ന പേരിൽ കിഴതടിയൂർ സർവ്വീസ് സഹകരണ സൊസൈറ്റിയിൽ അക്കൗണ്ടെടുത്ത പാലായിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ വഴിയാധാരമായി. 10 വർഷം മുമ്പാണ് വ്യാപകമായ രീതിയിൽ അക്കൗണ്ടുകൾ എടുപ്പിച്ചത്. നല്ല പദ്ധതിയെന്ന നിലയിൽ വിദ്യാലയാധികൃതരും മാതാപിതാക്കളും ഇതിനെ പ്രോത്സാഹിപ്പിച്ചതോടെ ബാങ്കിൻ്റെ അക്കൗണ്ടിലേയ്ക്ക് ലക്ഷങ്ങൾ ഒഴുകിയെത്തി. നൂറു രൂപ മുതൽ വിദ്യാർത്ഥികൾ നിക്ഷേപം നടത്തുകയും ചെയ്തു. വിദ്യാർത്ഥികളെ മൈനർ എന്ന നിലയിൽ ആണ് അക്കൗണ്ട് എടുപ്പിച്ചത്. സാമ്പത്തിക വർഷാവസാനം പോലും അക്കൗണ്ട് സംബന്ധിച്ചു ഒരു വിവരവും നൽകിയിട്ടില്ലെന്ന് രക്ഷകർത്താക്കൾ പറഞ്ഞു. ബാങ്കിൽ ചെന്ന് പാസ് ബുക്ക് പതിപ്പിച്ചാൽ മാത്രമേ ബാലൻസും മറ്റും അറിയാൻ സാധിക്കുള്ളൂവെത്രെ. ബാങ്ക് ജീവനക്കാർ കോട്ടിട്ടുവെന്നല്ലാതെ ഇമെയിലായും എസ് എം എസ് ആയി ഒന്നും വിവരങ്ങൾ എത്തിക്കാറില്ലെന്ന ആക്ഷേപവും നിലനിൽക്കുകയാണ്. 

അക്കൗണ്ട് എടുത്ത മിക്ക കുട്ടികളുടെയും പണം പഠനം സ്കൂൾ വിട്ടിട്ടും ബാങ്കിൽ തന്നെയാണെന്ന വിവരമാണ് പുറത്തു വരുന്നത്. തുടർച്ചയായി നിക്ഷേപം നടത്തിയവും ഇടയ്ക്ക് വച്ച് നിക്ഷേപം നിർത്തിയവരും ഏതാനും തവണ അടച്ചിട്ടു നിർത്തിയ വരുമൊക്കെ ഇതിൽപ്പെടും. കുട്ടികളുടെ സമ്പാദ്യശീലം ബാങ്കിനു മെച്ചം എന്ന നിലയിലാണ് കാര്യങ്ങൾ ഇപ്പോഴെത്തി നിൽക്കുന്നത്.

കുട്ടികളുടെ അക്കൗണ്ടിൽ കിടക്കുന്ന പണം രണ്ടായിരത്തിൽ കൂടുതലാണെങ്കിൽ ഓരോ രണ്ടായിരം വീതം പിൻവലിക്കാനും ആഴ്ചകൾ തോറും ബാങ്ക് കയറി ഇറങ്ങേണ്ട ഗതികേടിലാണ് കുട്ടികൾ. കുട്ടികളുടെ പണംപോലും കൃത്യമായി കൊടുക്കാൻ സൊസൈറ്റിക്കു സാധിക്കുന്നില്ല.

വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെക്കൊണ്ട് എടുപ്പിച്ച അക്കൗണ്ടുകളിലെ പണം കുട്ടികൾക്കു മടക്കിക്കൊടുക്കുവാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.

Post a Comment

0 Comments