അടുത്തനാൾവരെ ബേബി തെ ങ്ങുംപള്ളിൽ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. മൂന്നാനി സെന്റ് പീറ്റേഴ്സ് പള്ളി കൈക്കാരൻ, കേരളാ കോൺഗ്രസ് ( എം ) കൊച്ചിടപ്പാടി വാർഡ് പ്രസിഡന്റ്, കവീക്കുന്ന് ജല വിതരണ സമിതി പ്രസിഡന്റ് എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ ജെസ്സി എബ്രഹാം അരുവിത്തുറ ചെറുശ്ശേരിൽ കുടുംബാംഗം. മക്കൾ: ഗ്രേസ് ഷിലു (ന്യൂസിലാൻഡ്), ബിന്ദു ബേബി (യു കെ), മാത്യൂസ് (യു എ ഇ), സിറിൾ (അയർലാൻ്റ്).
മരുമക്കൾ: ഷിലു ഒരപ്പാങ്കൽ (തലയോലപ്പറമ്പ്) ബേബി മാണി വെള്ളാംപാറയിൽ (നെല്ലാട്, സോണിയ മാത്യൂസ്, പുറവക്കാട്ട് (രാമപുരം), ജാൻസി സിറിൾ, പുത്തൻപുരയ്‌ക്കൽ (ആലപ്പുഴ)
ഭൗതികശരീരം ഇന്ന് (18-10-2024) വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും.
ബേബി തെങ്ങുംപള്ളിയുടെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി, മന്ത്രി റോഷി അഗസ്റ്റിൻ, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, കൊച്ചിടപ്പാടി വാർഡ് കൗൺസിലർ സിജി ടോണി, മുൻ കൗൺസിലർ ടോണി തോട്ടം തുടങ്ങിയവർ അനുശോചിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.