Subscribe Us



എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയും; തോമസ് കെ തോമസിന് മന്ത്രിയാകാൻ വഴി ഒരുങ്ങുന്നു;

കൊച്ചി: മന്ത്രി എ കെ ശശീന്ദ്രൻ രാജിവയ്ക്കും. ഇന്ന് എൻ സി പി ഓഫീസിൽ ചേർന്ന എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് മന്ത്രിയുടെ രാജി കാര്യത്തിൽ തീരുമാനമെടുത്തത്. അഖിലേന്ത്യാ നേതൃത്വത്തിൻ്റെ നിർദ്ദേശവും ഈ തീരുമാനത്തിൻ്റെ പിന്നിലുണ്ട്. മന്ത്രി ശശീന്ദ്രനും ഇക്കാര്യം അംഗീകരിച്ചു. രണ്ടര വർഷത്തിനു ശേഷം തോമസ് കെ തോമസിനു മന്ത്രി സ്ഥാനം നൽകണമെന്നു തീരുമാനിച്ചിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രൻ്റെ രാജി തീരുമാനം.

ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് ശശീന്ദ്രൻ്റെ രാജി ഉണ്ടാവുക. മന്ത്രി രാജിവച്ചശേഷം എൻ സി പി സംസ്ഥാന നേതൃത്വം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാവശ്യവുമായി മുഖ്യമന്ത്രിയെ കാണും.

സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോ അധ്യക്ഷത വഹിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എം എൽ എ, ടി പി പീതാംബരൻമാസ്റ്റർ, വയനാട്, പത്തനംതിട്ട, തൃശൂർ ജില്ലാ പ്രസിഡൻ്റുമാർ ഒഴികെ ബാക്കി എല്ലാ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

Post a Comment

0 Comments