Subscribe Us



അരുണാപുരത്തെ നടപ്പാത ഞങ്ങളിങ്ങ് എടുത്തുവെന്ന് സ്വകാര്യ വാഹനസർവ്വീസ് കേന്ദ്രം

പാലാ: സുരേഷ് ഗോപി സ്റ്റൈലിൽ ഈ നടപ്പാത ഞങ്ങളങ്ങ് എടുത്തുവെന്ന് അരുണാപുരത്തെ ഇൻഡസ് മോട്ടോഴ്സ്. പാലാ അൽഫോൻസാ കോളജിന് എതിർവശത്തുള്ള മാരുതിയുടെ സർവ്വീസ് സ്റ്റേഷൻ നടത്തുന്ന ഇൻഡസ് മോട്ടോഴ്സ് ആണ് നടപ്പാത മീറ്ററുകളോളം പൂർണ്ണമായി കൈയ്യേറി അനധികൃത പാർക്കിംഗ് നടത്തുന്നത്. 

ഈ സ്ഥാപനത്തിൻ്റെ മുൻവശത്തുള്ള നടപ്പാതയാണ് വർഷങ്ങളായി കൈയ്യടക്കി വച്ച് തടസ്സം സൃഷ്ടിക്കുന്നത്. റോഡിൻ്റെ ഇരുവശങ്ങളിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഈ ഭാഗത്തു കൂടി കോളജിലേയ്ക്ക് പോകുന്ന വിദ്യാർത്ഥിനികളും ഏറെ ബുദ്ധിമുട്ടുന്നു. ഈ ഭാഗത്തുള്ള സീബ്രാ ക്രോസിംഗ് ലൈനിൻ്റെ വശങ്ങളിലും ഇവിടെ സർവ്വീസിംഗിനു വരുന്ന വാഹനങ്ങൾ പാർക്കു ചെയ്യാറുണ്ട്. ഈ ഭാഗത്ത് നിരവധി ഇരുചക്രവാഹനങ്ങളും പാർക്കു ചെയ്യുന്നത് പതിവാണ്. അതിരാവിലെ മുതൽ ഇവിടെ പാർക്കിംഗ് ആരംഭിക്കും. മിക്ക ദിവസങ്ങളിലും പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ തിരക്കാണിവിടെ. 


Post a Comment

0 Comments