Subscribe Us



ഓട്ടോ മൊബൈൽ സ്പെയർ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ നാലാമത് കോട്ടയം ജില്ലാ സമ്മേളനം

പാലാ: ആരോഗ്യപരമായ മത്സരത്തിലൂടെ പോസിറ്റിവ് എനർജി സാംശീകരിച്ച് ജീവിതത്തിൽ മുന്നേറ്റമുണ്ടാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. ഓട്ടോ മൊബൈൽ സ്പെയർ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ നാലാമത് കോട്ടയം ജില്ലാ സമ്മേളനം പി എ ജേക്കബ്ബ് പുകടിയേൽ നഗറിൽ (മിൽക്ക് ബാർ ആഡിറ്റോറിയം) ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു എം എൽ എ.

സമ്മേളനത്തിൽ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ മാണി സി കാപ്പൻ മെമന്റോ നൽകി ആദരിച്ചു. വിനു കണ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജു പൂപ്പത്ത്, ബിജു പി, കെ ജി ഗോപകുമാർ, ഷാജി വലിയാകുന്നത്ത്, ശ്രീനിവാസൻ കോഴിക്കോട്, ലത്തീഫ് ഹാഷിം, രാജേഷ് പാലാ, മധുസൂദനൻ, രാജു, ആന്റണി അഗസ്റ്റിൻ, രൂപേഷ് റോയി, പ്രവീൺ പ്രിൻസ്, ഫിലിപ്പ് ജോസഫ്, സജീവ് ഫ്രാൻസിസ്, അബ്ദുൽ നിസാർ പൊന്തനാൽ, സജികുമാർ നിഖിത എസ് നായർ എന്നിവർ പ്രസംഗിച്ചു. തോമസ് മൈലാടിയിൽ സ്വാഗതവും സജി കുമാർ കൃതജ്ഞതയും അർപ്പിച്ചു.

Post a Comment

0 Comments