പാലാ: ഇന്ന് പുലർച്ചെ ചെത്തിമറ്റം ഭാഗത്ത് വാഹനത്തിൻ്റെ ഹോണടിക്കുന്ന ശബ്ദവും വെളിച്ചവും തെളിഞ്ഞത് പരിഭ്രാന്തിക്കിടയാക്കി. പുലർച്ചെ നാലുമണിയോടെ കുളംകണ്ടം ഭാഗത്താണ് സംഭവം. ശബ്ദവും വെളിച്ചവും ഉണ്ടായതിനെത്തുടർന്ന് വീട്ടുകാർ ഉണർന്ന് ലൈറ്റുകൾ ഇടുകയും സമീപവാസികളെ അറിയിക്കുകയും ചെയ്തു. കുറച്ചു സമയത്തിനു ശേഷം ശബ്ദവും വെളിച്ചവും നിലച്ചതായി വീട്ടുടമസ്ഥൻ പറഞ്ഞു.
കുറുവാ സംഘങ്ങൾ ഇറങ്ങിയിട്ടുണ്ടെന്ന പ്രചാരണങ്ങൾ ശക്തമായതിനെത്തുടർന്നാണ് ആളുകൾ ഭീതിയിലായത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പാലാ ഡി വൈ എസ് പറ കെ സദൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനു നിർദ്ദേശം നൽകി. കുറുവാ സംഘം പാലായിൽ എത്താനുള്ള സാധ്യത വിരളമാണെന്നാണ് പൊലീസിൻ്റെ നിഗമനം. കുറുവാ സംഘം ഇറങ്ങിയിട്ടുണ്ടെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിൽ സാഹചര്യം മുതലെടുക്കാൻ 'നാടൻ കറുവ'കൾ ഇറങ്ങിയിട്ടുണ്ടോ എന്ന സംശയവും നാട്ടുകാർക്കുണ്ട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.