പാലാ: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി നാളെയും, 31 നും ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.
മാനവികശാസ്ത്രത്തിൻ്റെ സംഗമ പഥങ്ങൾ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ സ്മൃതി സാഹിത്യം, നിർമിത ബുദ്ധി, ഇംഗ്ലീഷ് ഭാഷാദ്ധ്യാപനം, പുതിയ ലോകത്തിൻ്റെ നിഗൂഡമേഖലകൾ എന്നിവയെ അടയാളപ്പെടുത്തുന്നു. ഐ സി എസ് എസ് ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച്) സ്പോൺസർ ചെയ്യുന്ന സെമിനാറിൻ്റെ ഉദ്ഘാടന സമ്മേളനം നാളെ രാവിലെ 9:30 ന് കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടും.
കോളേജ് പ്രിൻസിപ്പൽ റവ ഡോ ഷാജി ജോൺ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ആക്ടിങ്ങ് വൈസ് ചാൻസിലറും എമെരിറ്റസ് പ്രൊഫസറുമായ ജോസഫ് ദൊരൈ രാജ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി വിവിധ മാനവിക വിഷയങ്ങളെ അധികരിച്ച് ഫുൾബ്രൈറ്റ് സ്കോളേഴ്സ് ഉൾപ്പടെയുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കും. വിവിധ കോളേജുകളിലെ അദ്ധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളും ഉൾപ്പടെ നൂറിൽപ്പരം പ്രബന്ധാവതരണങ്ങൾ നടത്തപ്പെടുമെന്ന് വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി. മിനിമോൾ മാത്യു, ഡോ സി. മഞ്‌ജു എലിസബത്ത് കുരുവിള , ബർസാർ റവ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ , ഇംഗ്ലീഷ് വിഭാഗം അദ്ധ്യക്ഷ ഡോ സോണിയാ സെബാസ്റ്റ്യൻ, ദേശീയ സെമിനാർ കൺവീനർമാരായ ഡോ റോസ്മേരി ഫിലിപ്പ്, മിസ് ശ്രുതി കാതറിൻ തോമസ് എന്നിവർ അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.