Subscribe Us



ചാവറ പബ്ളിക് സ്കൂൾ കേരളത്തിലെ മികവിൻ്റെ കേന്ദ്രം: മന്ത്രി റോഷി അഗസ്റ്റിൻ

പാലാ: ചാവറ പബ്ളിക് സ്കൂൾ കേരളത്തിലെ മികവിൻ്റെ കേന്ദ്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചാവറ പബ്ളിക് സ്കൂൾ ഇരുപത്തിയേഴാമത് വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ചാവറ അച്ചൻ്റെ ദീർഘവീക്ഷണമാണ് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്കു പിന്നിലുള്ളത്. വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിയാൻ ചാവറ അച്ചനു സാധിച്ചു. 

പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട് അധ്യക്ഷത വഹിച്ചു. ഫാ ജെയിംസ്, ഫാ ബാസ്റ്റിൻ മംഗലത്ത്, ഫാ പോൾസൺ കൊച്ചു കണിയാംപറമ്പിൽ, പി ടി എ പ്രസിഡൻ്റ് സിബി പുത്തേട്ട്, ദേവിക, ടോം പി ജോസ്, ദീപ്തി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments