Subscribe Us



മുണ്ടുപാലം കുരിശുപള്ളിയിൽ തിരുന്നാളിന് കൊടിയേറി

പാലാ: പാലാ ളാലം പഴയ പള്ളിയുടെ കുരിശുപളളിയായ മുണ്ടുപാലം സെൻ്റ് തോമസ് കുരിശുപള്ളിയിൽ വി.സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ജനുവരി 26 വരെയാണ് തിരുനാൾ. 24 ന് വൈകുന്നേരം 7 മണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിവസങ്ങളായ 25, 26 തീയതികളിൽ വൈകുന്നേരം ചരിത്രപ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും. ചടങ്ങു കൾക്ക് പാസ്റ്ററൽ അസി.റവ.ഫാ ജോസഫ് ആലഞ്ചേരിൽ, അസി.വികാരിമാരായ റവ.ഫാ.സ്കറിയാ മേനാംപറമ്പിൽ, റവ.ഫാ.ആൻ്റണി നങ്ങാപറമ്പിൽ, കൈക്കാരൻമാരായ ടോം ഞാവള്ളി തെക്കേൽ, ബേബിച്ചൻ ചക്കാലക്കൽ, പ്രൊഫ.തങ്കച്ചൻ പെരുമ്പള്ളിൽ, മാണി കുന്നംകോട്ട്, തിരുനാൾ കൺവീനർമാരായ ലിജോ ആനിത്തോട്ടം, ജോസുകുട്ടി പൂവേലിൽ, ഷൈജി പാവന, തോംസൺ കണ്ണംകുളം, ജോജി മഞ്ഞക്കടമ്പിൽ, ജോയി പുളിക്കക്കുന്നേൽ, സൗമ്യ ജയിംസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments