Subscribe Us



പ്രിയ ഗായകൻ പി ജയചന്ദ്രൻ്റെ ഓർമ്മകളുമായി പാലായിലെ ആസ്വാദകർ

പാലാ: പ്രായമേറും തോറും ശബ്ദത്തിൻ്റെ മധുരിമ കുറയുന്ന ഗായക ലോകത്ത് പ്രായമേറുന്തോറും ശബ്ദത്തിൻ്റെ മധുരിമ കൂടി വന്ന അപൂർവ്വ പ്രതിഭയായിരുന്നു യശശരീരനായ പി ജയചന്ദ്രനെന്ന് വിജയൻ പൂഞ്ഞാർ അഭിപ്രായപ്പെട്ടു.

പാലാ മീഡിയാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടന്ന പി ജയചന്ദ്രൻ അനുസ്മരണം ജയചന്ദ്രീവരത്തിൽ സംസാരിക്കുകയായിരുന്നു പി.ജയചന്ദ്രനോടൊപ്പം കാൽ നൂറ്റാണ്ട് പ്രവർത്തിച്ച വിജയൻ പൂഞ്ഞാർ.ഏകദേശം പതിനാറായിരത്തോളം ഗാനങ്ങൾ പാടിയ പി ജയചന്ദ്രനെ ജനങ്ങൾ ഭാവഗായകനെന്ന പേര് നൽകിയെങ്കിൽ അദ്ദേഹം സംഗീതമാകുന്ന ആഴക്കടൽ തന്നെയെന്ന് ബോദ്ധ്യമുള്ളതുറ കൊണ്ടാണ് ആ പേര് നൽകിയത്.

ശുദ്ധ സംഗീതത്തെ ഉപാസിച്ച ഈ ഗായകന് ജനങ്ങൾ ഇത് പോലുള്ള ആദരാഞ്ജലികൾ ലഭിക്കുന്നത് അദ്ദേഹമിപ്പോഴും ജനങ്ങളിൽ ജീവിക്കുന്നു എന്നുള്ളതിൻ്റെ തെളിവാണ് എന്നും വിജയൻ പൂഞ്ഞാർ ചൂണ്ടിക്കാട്ടി.

മീഡിയാ അക്കാ ദമി പ്രസിഡണ്ട് എബി ജെ ജോസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റിട്ടയേർഡ് ആർ.ടി.ഒ സുരേഷ് ,ബൈജു കൊല്ലമ്പറമ്പിൽ,സതീഷ് മണർകാട്, ബേബി വർഗീസ്, പ്രിൻസ് ബാബു, അമല പ്രിൻസ് എന്നിവർ പ്രസംഗിച്ചു. റിട്ടയേർഡ് ആർ ഡി ഒ സുരേഷ് ;സതീഷ് മണർകാട്;സന്മനസ് ജോർജ് എന്നിവർ ജയചന്ദ്ര ഗീതങ്ങൾ ആലപിച്ചു. മീഡിയാ അക്കാദമി സെക്രട്ടറി തങ്കച്ചൻ പാലാ സ്വാഗതവും, വൈസ് പ്രസി സണ്ട് സാംജി പി ജോർജ്  നന്ദിയും പറഞ്ഞു .

Post a Comment

0 Comments