പാലാ: പാലാ സെൻ്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി യോടനുബന്ധിച്ച് ലയൺസ് ക്ലബ് ഇൻ്റർനാഷണൽ 318 ബി യും സെൻ്റ് തോമസ് കോളേജും എഞ്ചിനീയേഴ്‌സ് ഫോറവും ഡെക്കാത്തലൻ കോട്ടയവും സംയുക്തമായി നടത്തിയ പാലാ മാരത്തണിൽ സാബു ജി.തെരുവിൽ, മുഹമ്മദ് സബീൽ, എ. കെ.രമ,പൗർണ്ണമി എന്നിവർ ജേതാക്കളായി.
50 വയസ്സിന് മുകളിൽ പുരുഷ വിഭാഗം 21 കിലോമീറ്ററിൽ സാബു ജി.തെരുവിൽ 50 വയസ്സിന് താഴെ മുഹമ്മദ് സബീൽ എന്നിവർ ഒന്നാം സ്ഥാനം നേടി.വനിതാ വിഭാഗം 50 വയസ്സിന് മുകളിൽ 21 കിലോമീറ്റർ എ. കെ.രമയും 50 വയസ്സിന് താഴെ പൗർണ്ണമിയൂം ജേതാക്കളായി.
പുരുഷ വിഭാഗം 10 കിലോമീറ്റർ 50 ന് മുകളിൽ സാബു പോൾ,50 ന് താഴെ കെ.അരുണും വിജയികളായി.വനിതാ വിഭാഗം 10 കിലോമീറ്റർ വ്യത്യസ്ത വിഭാഗങ്ങളിൽ എൽസമ്മ ചെറിയാൻ, ജി.ജിൻസി എന്നിവർ ഒന്നാം സ്ഥാനം നേടി.
വ്യത്യസ്ത വിഭാഗം മത്സരങ്ങൾ ഡിവൈഎസ്പി കെ.സദൻ, പ്രിൻസിപ്പൽ ഡോ.സിബി ജയിംസ്, മാഗി ജോസ് മേനാമ്പറമ്പിൽ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. മാഗി ജോസ് മേനാമ്പറമ്പിൽ, ഡോ. ജെമി ജോസ് മേനാമ്പറമ്പിൽ, ചെറി അലക്സ്, വി. എം.അബ്ദുള്ളഖാൻ, സാനു ജോസഫ്, രാജ ശേഷാദ്രി, ജോർജ് കുട്ടി മേനാമ്പറമ്പിൽ, ജിൻസ് കാപ്പൻ, ഉണ്ണി കുളപ്പുറം, അനൂപ് ഡെക്കാത്തലൻ എന്നിവർ നേതൃത്വം നൽകി.ഡിവൈഎസ്പി കെ.സദൻ വിജയികൾക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും നൽകി.പങ്കെടുത്ത മുഴുവൻ പേർക്കും മെഡലുകൾ വിതരണം ചെയ്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.