പാലാ: പാലാ സെന്റ് തോമസ് സ്ക്കൂളിലെ വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുകയും പരസ്യമായി വസ്ത്രാക്ഷേപം നടത്തി വിഡിയോ സാമൂഹിക മാധ്യമങ്ങളിത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ പിന്നിൽ മയക്ക്മരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
കലായങ്ങൾ ഇന്ന് മയക്ക്മരുന്നിന്റെ പിടിയിലാണെന്നും അതിന് പ്രധാന കാരണമായ കലാലയ രാഷ്ട്രിയം നിരോധിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു.
ഇത്തരം സംഭങ്ങൾ ഇനിയും വിദ്യാലയങ്ങളിൽ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വികരിക്കണമെന്നും, കുറ്റകൃത്യം
അറിഞ്ഞിട്ടും പോലിസിനെ അറിയിക്കാനൊ നടപടി സ്വീകരിക്കനൊ മനപ്പൂർവ്വം തയാറാകതെ നിന്ന അദ്ധ്യാപകർക്കെതിരെയും നടപടി സ്വികരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.