Subscribe Us



പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പലിൻ്റെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്തു; പിന്നാലെ പ്രിൻസിപ്പലിൻ്റെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് പണം അഭ്യർത്ഥിച്ചു കൊണ്ടുള്ള സന്ദേശം

പാലാ: പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ ഡോ ഷാജി ജോണിൻ്റെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം കോൺടാക്ട് ലിസ്റ്റിലുള്ളവരോട് അത്യാവശത്തിന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജ് അയച്ചുകൊടുക്കുകയാണ് ഹാക്കർ ചെയ്തു കൊണ്ടിരിക്കുന്നത്.

ഹാക്കർ നൽകുന്ന മെസേജ് താഴെ പറയും പോലെയാണ്.

Hello how are you doing today?

Please I need a little assistance from you it's very urgent🙏

Actually I'm trying to send money to someone and it's not going through my bank network is very bad.

I don't know if you can help me and send it to the person's account, I will send it back to you by tomorrow morning please.

It's 20,000 INR

RBL BANK
SAVINGS ACCOUNT
NAME-FEROZA BEGUM
ACC NO-309027414657
IFSC-RATN0000355
BRANCH-GC AVENUE

ഇരുപതിനായിരം രൂപ മാത്രമാണ് ആവശ്യപ്പെടുന്നത്. ഫെറോസ ബീഗം എന്നയാളുടെ പേരിലാണ് പണം ആവശ്യപ്പെടുന്നത്. രത്നാഗർ ബാങ്ക് ലിമിറ്റഡ് എന്ന ആർബിഎൽ ബാങ്കിൻ്റെ കൊൽക്കത്ത ശാഖയിലാണ് ഹാക്കറുടെ അഡ്രസ്.

ഫോൺ ഹാക്കിംഗ് സംബന്ധിച്ച് ഫാ ഷാജി ജോൺ പൊലീസിൽ പരാതി നൽകി. തൻ്റെ പേരിൽ വരുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ഫാ ഷാജി ജോൺ അഭ്യർത്ഥിച്ചു.










Post a Comment

0 Comments