പാലാ: കേരളത്തിൽ ഒരു ക്രിസ്തീയ രാജവംശം ഉണ്ടായിരുന്നുവെന്നും വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്നായിരുന്നു പേരെനും നാലാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ ഭരിച്ചിരുന്ന ഒരു രാജവംശമായിരുന്നു ഇതെന്നും അനന്തരാവകാശികൾ ഇല്ലാതിരുന്നതിനാൽ ആ രാജ വംശം അന്യം നിന്ന് പോവുകയായിരുന്നുവെന്നും ആ രാജവംശത്തെക്കുറിച്ച് താൻ രചിച്ച വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന നോവലിനെകുറിച്ചുള്ള ചർച്ച ഫെബ്രുവരി 15 ന് ശനിയാഴ്ച ഭരണങ്ങാനം ഇൻഫാം ഹാളിൽ വച്ച് നടക്കുന്നതാണെന്ന് അന്തീനാട് ജോസ് മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മലാ ജിമ്മിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്‌ഘാടനം ചെയ്യും.മുഖ്യ പ്രഭാഷണം ടോമി തുരുത്തിക്കര നിർവ്വഹിക്കും.
ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ ടോമി, ജോസഫ് കുമ്പുക്കൻ, മോളി മുട്ടത്ത്, ആൻസി സോണി, സന്മനസ് ജോർജ്, കറിയാച്ചൻ രാമപുരം, ഗ്ലാഡിസ് ടീച്ചർ തുടങ്ങിയവർ പ്രസംഗിക്കും.
ഭൂരിഭാഗം ക്രൈസ്‌തവർക്കും അജ്ഞാതവും ഒരു കാലത്ത് കേരള ക്രൈസ്‌തവരുടെ അഭിമാനവുമായിരുന്ന ഒരു രാജവംശത്തിന്റെ ഉദ്വേഗജനകമായ കഥയാണ് ഈ ചരിത്രനോവലിന് ആധാരമായി ഭവിച്ചിട്ടുള്ളത്. എ ഡി 1-ാം നൂറ്റാണ്ടുമുതൽ 15-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൻ്റെ ചരിത്രവും കാലവും നോവൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ കൃതി ചരിത്ര നോവൽ രംഗത്തെ മറ്റൊരു ചരിത്രമായി മാറുകയാണ്.
മൺമറഞ്ഞുപോയ ഒരു ക്രിസ്‌തീയരാജവംശത്തിന്റെ കഥ അത്യാകർഷകവും അന്യാദൃശ്യവുമായി രചിച്ചിട്ടുള്ള ഈ ചരി ത്രാഖ്യായിക ക്രൈസ്‌തവസാഹിത്യലോകത്തെ സമാനതകളി ല്ലാത്ത ഒരു അമൂല്യസാഹിത്യസൃഷ്‌ടിയാണ്. വില്ലാർവട്ടം രാജവംശത്തിന്റെ സമ്പൂർണ്ണചരിത്രം നോവലായി പ്രസിദ്ധീകരിക്കുന്നത് മലയാളത്തിൽ ആദ്യമായാണ്.
പ്രശസ്ത ജനപ്രിയ സാഹിത്യകാരനും 70 ൽപരം കൃതി കളുടെ കർത്താവും കേന്ദ്ര സർക്കാർ ഗ്രാൻ്റ്, എ.കെ.സി.സി. സംസ്ഥാന സാഹിത്യ അവാർഡ് ഉൾപ്പെടെ ഒരു ഡസനിലധികം അവാർഡുകളും നേടിയ അന്തീനാട് ജോസിൻ്റെ രചന ഈ കൃതിയെ പുതിയൊരു ആസ്വാദക അനുഭവമായി മാറ്റിയിരിക്കുന്നു.
മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജോസ് അന്തീനാട്, ആൻസി സോണി, മോളി ജോസഫ് എന്നിവർ പങ്കെടുത്തു .
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.