പാലാ: മുത്തോലിയിൽ പാലാ എക്സൈസ് റേഞ്ച് ടീം ഇന്നലെ നടത്തിയ രാത്രികാല പട്രോളിംഗിൽ ഉത്സവത്തിനിടയിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി വ്യത്യസ്ത കേസുകളിലായി രണ്ടു വെസ്റ്റ് ബംഗാൾ സ്വദേശികൾ അറസ്റ്റിലായി.
കഞ്ചാവ് ഇടപാട് നടത്തി വന്ന ദുലാൽ എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെ ഇയാൾ താമസിച്ചിരുന്ന മുത്തോലിയിലെ റൂമിന് സമീപത്തുനിന്നും 200 ഗ്രാം കഞ്ചാവുമായി പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശിന്റെ നേതൃത്വത്തിലുള്ള പാർട്ടി അറസ്റ്റ് ചെയ്തപ്പോൾ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു പരിശോധനയിൽ 100 ഗ്രാം കഞ്ചാവുമായി സഞ്ജയ് ബാരിക് എന്ന വെസ്റ്റ് ബംഗാൾ സ്വദേശി മുത്തോലി കൊടുങ്ങൂർ റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപത്തുനിന്ന് അറസ്റ്റിലായി.
മുത്തോലി,കൊഴുവങ്കുളം, ചേർപ്പുങ്കൽ, മുത്തോലി ബുള്ളറ്റ് ഷോറൂം ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ കഞ്ചാവ് വില്പനയും പരസ്യ മദ്യപാനവും നടക്കുന്നതായി അറിവ് ലഭിച്ചതിന് അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ.
റെയ്ഡുകളിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജയദേവൻ ആർ, ഹരികൃഷ്ണൻ, അക്ഷയ് കുമാർ, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.