പാലാ: ലഹരിക്കെതിരെ പോരാടാൻ കേരള വനിതാ കോൺഗ്രസ്സ് (ബി) കോട്ടയം ജില്ലാകമ്മിറ്റി രംഗത്ത്.
കേരള വനിതാ കോൺഗ്രസ്സ് (ബി) ജില്ലാകമ്മിറ്റിയോഗത്തിൽ സമൂഹത്തിലെ ലഹരി ഉപയോഗത്തിനെതിരെ, പ്രത്യേകിച്ചും സ്കൂൾ, കോളേജ് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഇടയിൽ മയക്കുമരുന്നും രാസ ലഹരിപോലുള്ള അതിമാരക ലഹരികളും വ്യാപകമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അമ്മമാർ എന്ന നിലയിൽ ഓരോ വനിതകളും ഇതിനെതിരെ രംഗത്ത് ഇറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് ജിജി ദാസ് പറഞ്ഞു.
ലഹരിക്കേസുകളിൽ അനുദിനം പിടിയിലാക്കുന്ന പ്രതികളിൽ വിദ്യാർത്ഥിനികളും യുവതികളും ഉണ്ട് എന്നുള്ളത് ആശങ്ക വർദ്ധിപ്പിക്കുന്നതാണെന്ന് കേരള വനിതാ കോൺഗ്രസ്സ് (ബി) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ലിജി ജോസഫ് അഭിപ്രായപ്പെട്ടു.
ഇതിനെതിരെ സ്കൂൾ കോളേജ് കേന്ദ്രീകരിച്ച് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം ജാഗ്രതാ സമിതികൾ ചേരണമെന്നും വനിതാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും എക്‌സൈസ്, വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അടിയന്തിര നടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്നും നേതാക്കൾ പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ (ജില്ലാപ്രസിഡന്റ്) ജിജി ദാസ്, (ജനറൽ സെക്രട്ടറി) ലിജി ജോസഫ്, സുനിത ബി (ട്രഷറർ) നേതാക്കളായ എലിയമ്മ സാബു, സജിനി എം വി, തുടങ്ങിയവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.