Subscribe Us



ആശാവർക്കർമാരുടെ സമരപ്പന്തൽ തകർത്തത് ഭരണകൂടഭീകരത: ജോർജ് പുളിങ്കാട്

പാലാ: ആശാവർക്കർമാർ ജീവിക്കാനുള്ള വേതനമാവശ്യപ്പെട്ടുകൊണ്ടു നടത്തുന്ന ന്യായമായ സമരത്തെ പൊലീസിനെ ഉപയോഗിച്ച് തകർക്കാൻ ശ്രമിയ്ക്കുന്നത്
ഭരണകൂടഭീകരതയുടെ തുടക്കമാണെന്നും ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് ആവശ്യപ്പെട്ടു. 

ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാർട്ടി മീനച്ചിൽ മണ്ഡലം കമ്മിറ്റി മീനച്ചിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

മണ്ഡലം പ്രസിഡൻ്റ് എബിൻ വാട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. 

പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു പൂവേലി, ഷാജി വെള്ളാപ്പാട്, ജോഷി വട്ടക്കുന്നേൽ, സാബു പൂവത്താനി, ഷാജൻ മണിയാക്കുപാറ, പ്രഭാകരൻ പടിയപ്പള്ളി, ബോബി ഇടപ്പാടി, അപ്പച്ചൻ പാലക്കുടി, ബാബു കല്ലേക്കുളം, ഷാജി പന്തലാടി, ബേബി ചിലമ്പിൽ,
അപ്പച്ചൻ തട്ടാറാത്ത്, ഔസേപ്പച്ചൻ പരുത്തിപ്പാറ, ബീബി വാട്ടപ്പള്ളിൽ,  ബാസ്റ്റിൻ കണ്ടത്തിൽ, ജോസഫ് പറയരുതോട്ടം, ലൂക്കോസ് എഴുകനാൽ, രാജേന്ദ്രൻ തേനംമാക്കൽ, വിജയൻ പൂത്തുറയിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments