Subscribe Us



ജനറൽ ആശുപത്രിയ്ക്ക് സഹായഹസ്തവുമായി ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ

പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയ്ക്കു ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിൻ്റെ സഹായ ഹസ്തം. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുന്നതിനാവശ്യമായ 20 എയർപോർട്ട് കസേരകളാണ് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ജനറൽ  ആശുപത്രിയ്ക്ക് സംഭാവന ചെയ്യുന്നത്. ആശുപത്രിയിലെത്തുന്നവർ ഇരിക്കാൻ ആവശ്യമായ കസേരകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി  ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ അധികൃതർ കസേരകൾ സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആളുകളുടെ ദുരിതത്തിന് പരിഹാരമായി. കസേരകൾ നാളെ (05/03/2025) വൈകിട്ട് 4ന് പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പിയ്ക്ക് കൈമാറും.

ആർ എം ഒ  ഡോ രേഷ്മ സുരേഷ്, ഡോ അരുൺ എം, നഴ്സിംഗ് സൂപ്രണ്ട് ഷരീഫാ, മുനിസിപ്പൽ വൈസ് ചെയർമാൻ ബിജി ജോജോ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലിസ്സിക്കുട്ടി  മാത്യു, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർമാർ  എന്നിവർ പ്രസംഗിക്കും.

Post a Comment

0 Comments