പാലാ: മൂന്നിലവിലെ കടവ്പുഴ പാലത്തിൻ്റെ പുനർനിർമ്മാണം തടസ്സപ്പെട്ടതിൻ്റെ ഉത്തരവാദിത്വം സ്ഥലം എം.എൽ.എ മാണി സി കാപ്പനാണെന്ന് എൽ.ഡി.എഫ് മൂന്നിലവ് മണ്ഡലം കൺവീനറും പഞ്ചായത്ത് മെമ്പറുമായ അജിത് ജോർജ് പെമ്പിളകുന്നേൽ, സി.പി.ഐ.(എം) മൂന്നിലവ് ലോക്കൽ സെക്രട്ടറി എം.ആർ സതീഷ് എന്നിവർ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
2021 ലെ വെള്ളപൊക്കത്തിൽ പാലം തകർന്നപ്പോൾ എം.എൽ.എ ഫണ്ടിൽ നിന്നും 4 കോടി 30 ലക്ഷം രൂപാ നീക്കി വച്ച് പാലം പുനർ നിർമ്മിക്കുമെന്ന് പത്രസമ്മേളനം നടത്തിയ മാണി സി കാപ്പൻ ഇപ്പോൾ ചില്ലച്ചി പാലത്തിൻ്റെ ഫണ്ട് വകമാറ്റി കടവ് പുഴ പാലത്തിന് നീക്കി വെക്കണമെന്ന് പറയുന്നത് സ്വന്തം കഴിവ്കേട് മൂടി വയ്ക്കുവാൻ മാത്രമാണ് .
4 കോടി 30 ലക്ഷം രൂപാ നീക്കി വച്ചു എന്ന് പറഞ്ഞ് മൂന്നിലവിലാകെ ഫ്ളക്സ് വച്ച മാണി സി കാപ്പൻ മേച്ചാലിൽ അതിൻ്റെ പേരിൽ സ്വീകരണം നടത്തുകയും ചെയ്തു. വീണ്ടും ഏതാനും മാസം മുമ്പ് സോയിൽ ടെസ്റ്റ് എന്ന് പറഞ്ഞ് വാർത്ത സൃഷ്ടിക്കുകയും ചെയ്തു സ്വന്തം കഴിവ്കേട് മറയ്ക്കാനല്ലാതെ പിന്നെ എന്തിനാണെന്ന് അജിത് ജോർജും എം.ആർ സതീഷും ചോദിച്ചു.
പാലം പണിയുന്നതിന് പ്രസ്താവന മാത്രം നടത്തുകയാണ് മാണി സി കാപ്പൻ ചെയ്തത്. ബഡ്ജറ്റിൽ 100 രൂപാ പോലും ടോക്കൻ വെക്കാൻ സാധിക്കാതെ ജോസ് കെ മാണിയെ കുറ്റം പറയുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്. മൂന്നിലവിലെ ജനങ്ങൾക്കായി ഒരു പാലം പോലും നേടി തരുവാൻ കഴിവില്ലാത്ത എം.എൽ.എ ഈ പണി നിർത്തി വീട്ടിൽ പോയി ഇരിക്കേണ്ടതാണ്.
കടവ്പുഴ പാലത്തിൻ്റെ പേരിൽ മൂന്നിലവ് കാരെ കബളിപ്പിക്കുന്ന എം.എൽ.എ യുടെ നാടകം കളിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അവർ പറഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.