Subscribe Us



മുനമ്പം കമ്മീഷൻ റദാക്കിയ ഹൈക്കോടതി വിധി ഒരു ജനതയെ വഞ്ചിക്കാൻ ശ്രമിച്ച കേരള സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമെന്ന് സുമിത് ജോർജ്

പാലാ: മുനമ്പം കമ്മീഷൻ റദ്ദാക്കിയ ഹൈക്കോടതി വിധി ഒരു ജനതയെ വഞ്ചിക്കാൻ ശ്രമിച്ച കേരള സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം സുമിത് ജോർജ് പറഞ്ഞു. കോൺഗ്രസ്സ് കേന്ദ്രത്തിൽ ഉണ്ടാക്കി വച്ച വഖഫ് നിയമം ഒരു ഭേദഗതിയിലൂടെ അല്ലാതെ മാറ്റം വരുത്താൻ ആവുകയില്ല എന്ന് ഉറപ്പ് ഉണ്ടായിട്ടും ഇങ്ങനെ ഒരു നാടകം കളിച്ച സർക്കാർ സാധാരണ ജനങ്ങൾക്ക് ഒപ്പമല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നിന്ന്  വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കിയവർ ആണ്. ഇനിയെങ്കിലും തെറ്റ് തിരുത്തി ബില്ലിന് അനുകൂമായി പ്രമേയം പാസാക്കാൻ യുഡിഫും  എൽഡിഫും തയ്യറാകണമെന്ന്
സുമിത് ജോർജ് ആവശ്യപ്പെട്ടു.

Post a Comment

0 Comments