Subscribe Us



ഷിബൂസ് മ്യൂസിക് ഇൻസ്ട്രുമെൻറ്സ് ഷോപ്പ് ഉദ്ഘാടനം നാളെ (മെയ് ഒന്നിന്)

പാലാ: സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കട മെയ് ഒന്നിന് നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു. മറ്റത്തിൽ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുന്ന ഷിബൂസ് മ്യൂസിക് ഇൻസ്ട്രുമെൻറ്സ് ഷോപ്പ് പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം നിർവഹിക്കുന്നു.

ഷിബൂസ് മ്യൂസിക് അക്കാദമിയുടെ മാനേജർ ഷിബു വിൽഫ്രഡിന്റെ ഉടമസ്ഥതയിലാണ് സംഗീതോപരണങ്ങൾ വിൽക്കുന്ന ഈ ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. രാവിലെ 11 മണിക്ക് ഉദ്‌ഘാടന ചടങ്ങ് നടക്കും. കൗൺസിലർ ബിജി ജോജോ, ഗാഡലുപ്പേ പള്ളി വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ, ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് മ്യൂസിക് ഷോപ്പിന്റെ ഉദ്‌ഘാടനം.

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഉഴവൂർ, ഏറ്റുമാനൂർ, കൂത്താട്ടുകുളം എന്നീ പ്രദേശങ്ങളിൽ ഇതാദ്യമായാണ് മ്യൂസിക് ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നതെന്ന് മാനേജർ ഷിബു വിൽഫ്രഡ് മീഡിയാ അക്കാദമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

0 Comments