ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്‌ച പുറത്തുവിട്ട കണക്ക് പ്രകാരം 3,395 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. 1,336 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലും കോവിഡ് കേസുകളിൽ വർധനവുണ്ട്.
രണ്ടുവർഷങ്ങൾക്കിടെ ആദ്യമായാണ് രാജ്യത്ത് കോവിഡ് കേസുകൾ മൂവായിരം കടക്കുന്നത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് ബാധിച്ച് നാല് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. ഡൽഹി, കേരളം, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്ര-467, ഡൽഹി-375, ഗുജറാത്ത്-265, കർണാടക-234, വെസ്റ്റ് ബെംഗാൾ-205, തമിഴ്‌നാട്-185, ഉത്തർപ്രദേശ്-117 എന്നിങ്ങനെയാണ് നിലവിലെ കോവിഡ് കേസുകൾ.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.