Subscribe Us



അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണു

അഹമ്മദാബാദ്: എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ടേക്ക് ഓഫിനിടെ വിമാനം മരത്തിൽ തട്ടി തകർന്നു വീഴുകയായിരുന്നുവെന്നാണ് സൂചന. 230 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. തകർന്നത് അഹമ്മദാബാദ് - ലണ്ടൻ എയർ ഇന്ത്യ വിമാനം.

ജനവാസ മേഖലയിൽ അപകടം നടന്നതിനാൽ ദുരന്തത്തിൻ്റെ വ്യാപ്തി ഉയരുമെന്ന് ആശങ്കയുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തെത്തുടർന്ന് എയർപോർട്ട് താത്കാലികമായി അടച്ചു.

Post a Comment

0 Comments