പാലാ: വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, പാലാ ഗാഡലൂപ്പേ മാതാ ഇടവക വികസന സമിതി, കോട്ടയം മെഡിക്കൽ കോളേജ്, ദേശീയ അന്ധതാനീയന്ത്രണ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്, ഗാഡലൂപ്പേ മാതാ ദൈവാലയത്തിൽ, 2025 ജൂലൈ 26 ശനിയാഴ്ച രാവിലെ 9 മണി മുതൽ 1.00 മണി വരെ സംഘടിപ്പിക്കുന്നു.
ഇടവക വികാരി ഫാ. ജോഷി പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാദർ അഗസ്റ്റിൻ ബിനോയി മേച്ചേരിയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
സിസ്റ്റർ വത്സമ്മ, ഇടവക സമിതി സെക്രട്ടറി എബിൻ ജോസഫ് മരുതോലിൽ, എം പി മണിലാൽ, ജോ. സെക്രട്ടറി ഷെറിൻ കെ സി എന്നിവർ പ്രസംഗിക്കും.
പി ഡി സി വൈസ് പ്രസിഡൻ്റ് ബിജു ചൂരനോലിക്കകുന്നേൽ, ട്രഷർ ജോസഫ് ചിത്രവേലിൽ, കോ-ഓർഡിനേറ്റർമാരായ ബിജു കൊച്ചു പറമ്പിൽ, പി വി ജോർജ്, റോസമ്മ ജോസഫ്, ജൂബി ജോർജ് എന്നിവർ നേതൃത്വം നൽകും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.