Subscribe Us



വി എസ് അച്ചുതാനന്ദൻ്റെ നിര്യാണം: തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിൻ്റെ മഹത്തായ ഒരു അദ്ധ്യായം അവസാനിച്ചുവെന്ന് ജി ദേവരാജൻ

ന്യൂഡൽഹി: സമരഭരിതമായ തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിലെ മഹത്തായ ഒരദ്ധ്യായമാണ് വി.എസ്.അച്ചുതാനന്ദൻ്റെ നിര്യാണത്തിലൂടെ അവസാനിച്ചിരിക്കുന്നതെന്ന് ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ.

അഴിമതിക്കാർക്കെതിരായും മാഫിയാ ശക്തികൾക്കെതിരായും ചൂഷകവർഗ്ഗത്തിനെതിരായും അച്ചുതാനന്ദൻ നടത്തിയ സന്ധിയില്ലാത്ത പോരാട്ടം കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വലമായ ഏടുകളാണ്. ഒരു നൂറ്റാണ്ട് നീണ്ടു നിന്ന സംഭവ ബഹുലമായ അദ്ദേഹത്തിൻ്റെ ജീവിതം വർത്തമാനകാല പൊതുപ്രവർത്തകർ പഠിക്കേണ്ടതും മാതൃകയാക്കേണ്ടതുമാണ്. കയ്യിൽ അഴിമതിയുടെ കറപുരളാത്ത ഭരണാധികാരി എന്ന വിശേഷണത്തിന് സർവ്വദാ യോഗ്യനായിരുന്ന മാതൃകാ നേതാവുമായിരുന്നു അച്ചുതാനന്ദൻ.

വി എസ് അച്ചുതാനൻ്റെ നിര്യാണം സി പി ഐ എമ്മിനു മാത്രമല്ല, രാജ്യത്തെ ഇടതുപക്ഷ - തൊഴിലാളി പ്രസ്ഥാനങ്ങൾക്കാകെ നികത്താനാവാത്ത നഷ്ടമാണ്. തൊഴിലാളി വർഗ്ഗ രാഷ്ട്രീയം എങ്ങനെ ആയിരിക്കണമെന്ന് സ്വജീവിതം കൊണ്ട് കാണിച്ചു തന്ന വി എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ഫോർവേഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റിയുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

Post a Comment

0 Comments