പാലാ: ദീർഘകാലം ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ പാലാ നിയോജകമണ്ഡലം പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന പ്രൊഫ കെ കെ എബ്രാഹം കയത്തിൻകരയുടെ 12-ാമത് ചരമവാർഷിക ദിനം 2025 ജൂലൈ 24-ാം തീയതി വ്യാഴാഴ്‌ച 2.30ന് കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മീഡിയാ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംഘാടകരായ രാജൻ കൊല്ലംപറമ്പിൽ, ആർ. സജീവ്, ഷോജി ഗോപി, തോമസുകുട്ടി നെച്ചിക്കാട്ട് എന്നിവർ അറിയിച്ചു.
മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തകസമിതിയംഗവുമായ രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാലാ സെന്റ് തോമസ് കോളേജ് പ്രൊഫസറും 15 വർഷത്തോളം കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റും ഡി.സി.സി. വൈസ് പ്രസിഡന്റ്, കെ.പി.സി.സി. അംഗം, മികച്ച സഹകാരി എന്നീ നിലകളിലും കെ കെ എബ്രാഹം പ്രവർത്തിച്ചിട്ടുണ്ട്.
അനുസ്മരണസമ്മേളനത്തിൽ ഐ.എൻ.ടി.യു.സി. പാലാ നിയോ ജകമണ്ഡലം കമ്മറ്റി പ്രസിഡൻ്റ് രാജൻ കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.
ജോസഫ് വാഴയ്ക്കൽ, നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, ടോമി കല്ലാനി, ബിജു പുന്നത്താനം, എ.കെ. ചന്ദ്രമോഹൻ, ആർ. സജീവ്, ജോയി സ്‌കറിയ, എൻ. സുരേഷ്, പ്രൊഫ. സതീശ് ചൊള്ളാനി, മോളി പീറ്റർ, സി.റ്റി. രാജൻ, ആർ. പ്രേംജി, ഷോജി ഗോപി, ആനി ബിജോയി, തോമസുകുട്ടി നെച്ചിക്കാട്ട്, ആൽബിൻ ഇടമനശ്ശേരി, നിബിൻ റ്റി. ജോസ് എന്നിവർ പങ്കെടുക്കും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.