Subscribe Us



പൊതുനിരത്തിൻ്റെ ഭാഗമായ സ്ഥലം കൈയ്യേറ്റം അവകാശമാക്കി കൈയ്യേറുമ്പോൾ ഒത്താശയുമായി അധികൃതരും

പാലാ: കെട്ടിട നിർമ്മാണ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനം സ്ഥാപനത്തിനു സമീപമുള്ള പൊതുനിരത്തിൻ്റെ ഭാഗമായുള്ള സ്ഥലം നാളുകളായി കൈയ്യേറി ഉപയോഗിക്കുന്ന സംഭവം പുറത്തു വന്നിട്ടും നടപടിയെടുക്കാതെ അധികൃതർ. 

പാലായിൽ പൊതുനിരത്തും നിരത്തിൻ്റെ ഭാഗമായുള്ള പ്രദേശങ്ങളും കൈയ്യേറിയാൽ നടപടി സ്വീകരിക്കാൻ മടിക്കുന്ന അധികൃതർ ആരെങ്കിലും അത്യാവശ്യത്തിന് വഴിയരികിൽ വാഹനം പാർക്കു ചെയ്താൽ ഉടനടി നടപടി സ്വീകരിക്കാൻ യാതൊരു മടിയും കാണിക്കാറില്ല. ചെത്തിമറ്റത്തെ സ്വകാര്യ സ്ഥാപനം വർഷങ്ങളായി കൈയ്യേറ്റം നടത്തി വരുന്നതിന് അധികൃതർ ഒത്താശ ചെയ്യുന്നുണ്ടെന്ന പരാതി വ്യാപകമാണ്. 

ഈ ഭാഗത്ത് വഴിയാത്രികർക്കു അത്യാവശ്യത്തിനു വണ്ടി നിർത്താൻ പോലും സാധിക്കാത്തവിധം നിരവധി സാധനങ്ങളാണ് പൊതുയിടം കൈയ്യേറി നിരത്തി വച്ചിരിക്കുന്നത്. രാത്രി കാലങ്ങളിൽ ഇതുമൂലം അപകട സാധ്യത ഏറെയാണ്. ഒരു വിളിപ്പാടകലെ മോട്ടോർ വാഹന ഓഫീസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും എല്ലാ ഉദ്യോഗസ്ഥരും ഇതുവഴി കടന്നു പോകുന്നുവെങ്കിലും കണ്ണടച്ചിരുട്ടാക്കുകയാണ്.

റോഡും റോഡിറോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളും അപകട സാഹചര്യം ഒഴിവായി കിടക്കണമെന്നുള്ളപ്പോഴാണ് കൈയ്യേറ്റത്തിന് അധികൃതരുടെ ചാമരം വീശൽ. തുമരാമത്ത് അധികൃതരുടെ കൈയ്യേറ്റത്തിനനുകൂലമായ നിലപാട് ദുരൂഹമാണ്. ഏതിനും സർക്കാർ സംവിധാനങ്ങൾക്കു  നടപടിയെടുക്കണമെങ്കിൽ അപകടം അനിവാര്യമാണെന്ന നില വന്നതിനാൽ അപകടത്തിനായി കാത്തിരിക്കുകയാണ് അധികൃതരെന്ന ആക്ഷേപവും ശക്തമായി.

Post a Comment

0 Comments