Subscribe Us



ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സ്കൂൾ കായികമേള സമാപിച്ചു

പാലാ: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സ്കൂൾ കായികമേള വിജയകരമായി സമാപിച്ചു. 212 പോയിന്റ് നേടി തൃശ്ശൂർ ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 185 പോയിന്റ് നേടി എറണാകുളം ജില്ല രണ്ടാമതും 105 പോയിന്റ് നേടി കോട്ടയം മൂന്നാമതും എത്തി. സമാപനസഭ മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മീനാഭവൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡൻറ് ഗോപാലൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ, സംസ്ഥാന ഉപാധ്യക്ഷ എം.എസ്. ലളിതാംബിക, സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ്സം, സംസ്ഥാന സെക്രട്ടറി കെ.പി. റെജി, ബി.വി.എൻ സംസ്ഥാന സ്പോർട്സ് കൺവീനർമാരായ നവജീവൻ കാസർഗോഡ്, ധനേഷ് തിരുവനന്തപുരം, ബി.വി.എൻ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ. പ്രശാന്ത് കുമാർ, മേളയ്ക്ക് ആതിഥേയത്വം വഹിച്ച അംബികാ വിദ്യാഭവൻ സ്കൂൾ പ്രിൻസിപ്പൽ സി.എസ്. പ്രദീഷ്  എന്നിവർ പ്രസംഗിച്ചു. 

തരുൺ വിഭാഗത്തിൽ ആണ്‍കുട്ടികളിൽ തൃശ്ശൂർ ഒന്നാം സ്ഥാനവും എറണാകുളം രണ്ടാം സ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളിൽ എറണാകുളം ഒന്നാമത്, കോട്ടയം രണ്ടാമത്, ആലപ്പുഴ മൂന്നാമത്. കിശോർ വിഭാഗത്തിൽ ആണ്‍കുട്ടികളിൽ തൃശ്ശൂർ ഒന്നാമത്, കോഴിക്കോട് രണ്ടാമത്, പാലക്കാട് മൂന്നാമത്. പെൺകുട്ടികളിൽ എറണാകുളം ഒന്നാം സ്ഥാനവും തൃശ്ശൂർ രണ്ടാമതും കാസർഗോഡ് മൂന്നാമതും നേടി. ബാലാ വിഭാഗത്തിൽ ആണ്‍കുട്ടികളിൽ തൃശ്ശൂർ ഒന്നാം സ്ഥാനവും എറണാകുളം രണ്ടാം സ്ഥാനവും കോട്ടയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളിൽ എറണാകുളം ഒന്നാമത്, തൃശ്ശൂർ രണ്ടാമത്, ആലപ്പുഴ മൂന്നാമതും നേടി.

വിവിധ ജില്ലകളിൽ നിന്നെത്തിയ മത്സരാർത്ഥികളുടെ മികവുറ്റ പ്രകടനങ്ങളാൽ, സംസ്ഥാന കായികമേള ആവേശോജ്ജ്വലമായി സമാപിച്ചു.

Post a Comment

0 Comments