പ്രവിത്താനം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. വിവിധ കലാ കായിക പരിപാടികൾ, മലയാളി മങ്കെയെ തെരഞ്ഞെടുക്കൽ, മികച്ച വ്യാപാരി, മികച്ച കർഷകൻ, മികച്ച സാമൂഹിക പ്രവർത്തക, മികച്ച ഡ്രൈവേഴ്സ്, മികച്ച തൊഴിലാളി, മികച്ച ഡോക്ടർ, മികച്ച ക്ഷീര കർഷകൻ എന്നിവരെ കണ്ടെത്തി ആദരിച്ചു.
സമാപന സമ്മേളനം മുൻ ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി പ്രസിഡൻ്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എം കെ തോമസുകുട്ടി സമ്മാനദാനം നിർവ്വഹിച്ചു. പ്രവിത്താനം ഫൊറോന പള്ളി വികാരി ഫാ. ജോർജ് വേളൂപ്പറമ്പിൽ ഓണം സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് നിർമ്മലാ ജിമ്മി, ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, പഞ്ചായത്ത് മെമ്പർ വിനോദ് ചെറിയാൻ, എൽസമ്മ ജോർജ്ജുകുട്ടി, സുജിത്ത് ജി നായർ, ഷാജി ബി തോപ്പിൽ, സെൻതേക്കും കാട്ടിൽ, ജിമ്മിച്ചൻ സി എ, ഹരി തോപ്പിൽ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ സമാപനം മുൻ ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.