കോട്ടയം: പുത്തനങ്ങാടി വെള്ളാക്കൽ പരേതനായ പി.സി. വേലായുധൻ്റെ (റിട്ട എസ്.ഐ) ഭാര്യ കെ. കുമുദിനിയമ്മ (98) മകൻ കുടയംപടി പാണ്ഡവം ഗാർഡൻ വെള്ളാക്കൽ വീട്ടിൽ വി.ജയകുമാറിൻ്റെ വസതിയിൽ നിര്യാതയായി. സംസ്കാരം നാളെ ( ഒക്ടോബർ 8ബുധൻ)ഉച്ചക്ക് ഒരു മണിക്ക് മുട്ടമ്പലം വൈദുതി ശ്മശാനത്തിൽ നടക്കും.മക്കൾ. വി.സുരേന്ദ്ര ബാബു (മുംബൈ) വി. ഷാജി (ലണ്ടൻ) വി.ജയകുമാർ (സ്പെഷ്യൽ കറസ്പോണ്ടൻ്റ് കേരള കൗമുദി ) വി. അമ്മിണിക്കുട്ടി (റിട്ട. സർവ്വേ വകുപ്പ് ) ഡോ. വി.ആശാലത (റിട്ട. പ്രൊഫസർ സംസ്കൃത സർവ്വകലാശാല) മരുമക്കൾ' പരേതനായ കെ.ആർ.തമ്പി (റിട്ട. സർവ്വേ ഡ പൂട്ടി ഡയറക്ടർ) രേവമ്മ ബാബു (റിട്ട.പി.എം.ജി ഓഫീസ് മുംബൈ) സുധാ ഷാജി ല്രണ്ടൻ) എ.പി.സലിം കുമാർ (റിട്ട. റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥൻ) ഇന്ദിര ജയകുമാർ (റിട്ട. എസ്.ബി.ഐ മാനേജർ). ശ്രീനാരായണഗുരുവാണ് പരേതക്ക് കുമുദിനി എന്ന പേരിട്ടത്.
മൃതദേഹം മോർച്ചറിയിൽ ബുധനാഴ്ച രാവിലെ 10 ന് കുടയംപടിയിലെ വീട്ടിൽ എത്തിക്കും സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടക്കും.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.