Subscribe Us



യു.ഡി.എഫ്. കൺവൻഷൻ 21 ന്

പാലാ:ഐക്യ ജനാധിപത്യമുന്നണി  തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് (ശനി) ടൗൺഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 

നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് നേതാക്കളായ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എം. എൽ എ, സ്ഥാനാർത്ഥി മാണി സി. കാപ്പൻ എം എൽ എ, ജോയി എബ്രാഹം, ജോസഫ് വാഴക്കൻ, ടോമി കല്ലാനി, ജോസ് മോൻ മുണ്ടക്കൽ, കുര്യാക്കോസ് പടവൻ, ബിജു പുന്നത്താനം, മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു തുടങ്ങിയവർ പ്രസംഗിക്കുമെന്ന് കൺവീനർ ജോർജ് പുളിങ്കാടും സെക്രട്ടറി കെ.ഗോപിയും അറിയിച്ചു.

Post a Comment

0 Comments