Subscribe Us



ഷാളുകൾക്കും പൂച്ചെണ്ടുകൾക്കും പകരം ലഭിച്ച പഠനോപകരണങ്ങൾ മാണി സി കാപ്പൻ എം എൽ എ വിതരണം ചെയ്തു


മേലുകാവ്: മാണി സി കാപ്പൻ എം എൽ എ പൂച്ചെണ്ടുകൾക്കും ഷാളുകൾക്കും പകരമായി സമാഹരിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്തു തുടങ്ങി.  ദയ വികലാംഗ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മേലുകാവിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് പുസ്തകങ്ങളും പെൻസിൽ, പേന തുടങ്ങിയവ വിതരണം ചെയ്തത്.  മാണി സി കാപ്പൻ എം എൽ എ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഷാളുകളും ബൊക്കെകളും ലഭിച്ചിരുന്നു. ഇവ പ്രയോജനകരമല്ലെന്നു കണ്ട മാണി സി കാപ്പൻ പഠനോപകരണകൾ പകരം നൽകാൻ അഭ്യർത്ഥിക്കുകയായിരുന്നു.  ഇതിനെത്തുടർന്നു ലഭിച്ച പഠനോപകരങ്ങളാണ് ഇപ്പോൾ വിതരണം ചെയ്തത്.

ഈ പദ്ധതിക്ക് ജനങ്ങൾ പൂർണ്ണ സഹകരണം നൽകിയതായി മാണി സി കാപ്പൻ പറഞ്ഞു. വളർന്നു വരുന്ന തലമുറയ്ക്കു ഈ സമ്മാനം നൽകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു. ചടങ്ങിൽ ഭക്ഷണക്കിറ്റ്, മാസ്ക്, വീൽചെയർ, ഭിന്നശേഷിക്കാർക്കായുള്ള കിടക്ക വിതരണം എന്നിവയും നടത്തി.

ചടങ്ങ് മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. ദയ ചെയർമാൻ പി എം ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി ഡയാലൈസർ വിതരണം നിർവ്വഹിച്ചു. സൗമ്യ ബിജു, മറിയാമ്മ ഫെർണ്ണാണ്ടസ്, പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ജോസഫ്, ഡോ പി ടി ബാബുരാജ്, ഡോ സരള എ സി, ഡോ ചിപ്പി, എൻ എ എം ഹാറൂൺ, ജെറ്റോ ജോസഫ്, അലക്സ് ടി ജോസഫ്, അനുരാഗ് കെ ആർ, ഷീബാമോൾ ജോസഫ്, സണ്ണി മാത്യു വടക്കേമുളഞ്ഞിനാൽ, ബിജു ഇടമറുക്, അനുമോൾ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments