Subscribe Us



കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി


പാലാ: കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി.

സംസ്കാര ചടങ്ങുകൾ നാളെ (16/04/2026) വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടത്തും.

 ഭൗതികശരീരം ഇന്ന്  (15/04/2026) ബുധനാഴ്ച വൈകിട്ട് 5 മണിക്ക് പാലാ - പിഴക് മാനത്തൂർ കല്ലാനിക്കവയലിൽ ഭവനത്തിൽ കൊണ്ടു വരുന്നതാണ്.

പരേതനായ കല്ലാനിക്കവയലിൽ കെ.എസ് ജോസഫിൻ്റെ (അപ്പച്ചൻ) ഭാര്യയാണ്. പരേത കടനാട് തച്ചാംപുറം കുടുംബാംഗമാണ്.



 മക്കൾ: അഡ്വ ടോമി കല്ലാനി , (കെ പി സി സി ജനറൽ സെകട്ടറി), വത്സ തോമസ്, പെരിയക്കോട്ടിൽ വാഴക്കുളം, ബെന്നി ജോസഫ് പിഴക്. ഷേർലി ജെയിംസ് വഴുതലക്കാട്ട് മൈലക്കൊമ്പ്, സാജു ജോസഫ് പിഴക്. 

മരുമക്കൾ: ജെയ്നി പുളിക്കൽ, മുണ്ടക്കയം, ജോസ് തോമസ് പെരിയക്കോട്ടിൽ, വാഴക്കുളം, ഷൈനി ബെന്നി വേരുങ്കൽ തട്ടക്കുഴ, ജയിംസ് ചാക്കോ വഴുതലക്കാട്ട് മൈലക്കൊമ്പ്, ലിസാസാജു മോനിപ്പള്ളിൽ, ഇടമറുക്. 

Post a Comment

0 Comments