Subscribe Us



പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

പാലാ: പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു. രാഷ്ട്രീയം പറഞ്ഞ് വിമര്‍ശനം കേട്ടാല്‍ തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. 

സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക്.... തെറിയും പീഡനവും കുരിശുമരണവും നിങ്ങൾക്ക്....കാര്യം കഴിഞ്ഞാൽ ഒഴിവാക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്.... അടുത്തത് അണ്ണാക്കിൽ വരുമ്പോൾ അറിഞ്ഞോളും. Praise the lord എന്ന് ജോർജ് ജോസഫ് വാതപ്പള്ളിക്കുറിച്ചു.

തോമസ് വി എം : പാലാ രൂപത അധ്യക്ഷന് മര്യാദയും മാന്യതയെ കുറിച്ച് പറയാൻ യാതൊരുവിധ അവകാശവുമില്ല കാരണം ഈ അടുത്തകാലത്ത് 1947 മുതൽ പാലാ കുരിശുപള്ളിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കലാസാംസ്കാരിക പൈതൃക കേന്ദ്രമായ സി വൈ എം എൽ ക്ലബ് കെട്ടിടം പാലാ കത്തീഡ്രൽ പള്ളി വികാരിമാരും കൈക്കാരന്മാരും ഒരുപറ്റം ഗുണ്ടകളെയും കൊണ്ട് ആ സ്ഥലം കൈക്കൽ ആക്കുന്നതിനു വേണ്ടി  ജെസിബി ഉപയോഗിച്ച് തകർത്തു അതിനുശേഷം സി വൈ എം എൽ ക്ലബ്ബിന്റെ എല്ലാ സ്ഥാപനങ്ങളും എടുത്തുകൊണ്ടുപോയി കത്തീഡ്രൽ പള്ളിയുടെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പോയി നോക്കാം ഇങ്ങനെയാണോ രൂപതയും ഇടവക ഭരണകർത്താക്കളും ചെയ്യേണ്ടത് അന്യായം കാണിക്കുവാൻ ഇവർക്ക് എന്ത് അവകാശം പണത്തിന്റെ അഹങ്കാരം എന്നല്ലാതെ എന്തു പറയാൻ നിലവിലെ ഭരണകർത്താക്കളെയും നിയമപാലകരെയും കയ്യിലെടുത്തുകൊണ്ട് കാണിച്ച അഹങ്കാരം ശിക്ഷ ലഭിക്കാതിരിക്കുക വിലയിരുത്തി പിതാവ് ചിന്തിച്ചാൽ മതി ഒന്നിന് പുറകെ ഒന്നായി മുകളിലിരിക്കുന്ന ദൈവം തമ്പുരാൻ പീഡകൾ തന്നിരിക്കും.

ജോർജ്കുട്ടി കെ വി :ആടുകൾ വഴി തെറ്റി പോകുമ്പോൾ ഇടയൻ അതിനെ അന്വഷിച്ച് പോയതായി ബൈബിളിൽ കാണുന്നു... ഇവിടെ ഇടയനും വഴി തെറ്റിയാൽ......

നസ്രാണി ശബ്ദം: കാഞ്ഞിരപ്പള്ളി മെത്രാൻ പരസ്യമായി കോൺഗ്രസിന് വോട്ടു പിടിച്ചതിൽ പ്രതിഷേധം പീ സി ക്ക് മാത്രം അല്ല  കാഞ്ഞിരപ്പള്ളിയിൽ മാണിക്കാർക്കും ഉണ്ട്... വിശ്വാസികൾ ഉണ്ടായാൽ മാത്രമേ പിതാക്കന്മാർ ക്ക് പ്രസക്തി ഉളളൂ... പിതാക്കന്മാർക്ക് വേണ്ടി അല്ല വിശ്വാസികൾ... വിശ്വസികൾക്ക് വേണ്ടി ആണ് പിതാക്കന്മാർ.

Post a Comment

0 Comments