Subscribe Us



40-ാമത് ജി എസ് ടി കൗണ്‍സില്‍ പ്രധാന തീരുമാനങ്ങള്‍


       തോമസ് മാത്യു

2020 ജൂൺ മാസം പന്ത്രണ്ടാം തിയതി വെള്ളിയാഴ്ച കൂടിയ നാല്പതാമത് ജി എസ് ടി കൗണ്‍സില്‍,  കോവിഡ് മഹാമാരിയുടെ സമയത്ത് നടന്ന രാജ്യത്തെ ആദ്യത്തെ കൗണ്‍സില്‍ ആയിരുന്നു.  വീഡിയോ കോണ്‍ഫറണ്‍സിലൂടെ ആയിരുന്നു കൗണ്‍സില്‍ അംഗങ്ങളുമായി ധനമന്ത്രി നിര്‍മ്മലാ സീതാറാം സംവാദിച്ചത്.

കോവിഡ് -19 റവന്യൂ നഷ്ടം എങ്ങനെ സംസ്ഥാനങ്ങള്‍ക്ക്കൈ മാറണമെന്നതായിരുന്നു ഒരു പ്രധാന ചര്‍ച്ച. ജി എസ് ടി നഷ്ടപരിഹാര ഇനത്തില്‍ കേന്ദ്രത്തില്‍ നിന്നും 5250 കോടിയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളതെന്ന് ധനമന്ത്രി ഡോ ടി എം തോമസ് ഐസക്
കൗണ്‍സിലില്‍ ഉന്നയിച്ചു.

ജി എസ് ടി നിലവില്‍ വന്നപ്പോള്‍ മുതല്‍ റിട്ടേണുകള്‍ ചെയ്യാന്‍ സാധിക്കാതെ വന്ന വ്യാപാരികള്‍ക്ക് 2020 ജനുവരി വരെയുള്ള ലേറ്റ് ഫീ ഒഴിവാക്കിയിട്ടുണ്ട്. ടാക്‌സ് കുടിശ്ശിക ഇല്ലാത്ത (നില്‍) റിട്ടേണുകള്‍ക്ക്  മാത്രമാണ് ഈ കിഴിവ് ലഭിക്കുന്നത്. അതായത് ജൂലൈ 2017 മുതല്‍ ജനുവരി 2020 വരെ കാലയളവില്‍ നിലവില്‍ നില്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ഒരു വ്യാപാരി അടയ്‌ക്കേണ്ടി വരുന്ന ഏകദേശ ലേറ്റ് ഫീ 300000 രൂപാ വരും. ഇത് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. 3% വ്യാപാരികള്‍ക്ക് ഇത് പ്രയോജനപ്പെടും എന്നു കരുതുന്നു.

അതുപോലെ ഏതെങ്കിലും ടാക്‌സ് അടവ് ഉള്ള റിട്ടേണുകള്‍ക്ക് ഈ കാലയളവില്‍ അടയ്‌ക്കേണ്ട പരമാവധി ലേറ്റ് ഫീ ഓരോ റിട്ടേണിനും 500 രൂപയയായി നിജപ്പെടുത്തിയിട്ടുണ്ട്. അതായത് ഇങ്ങനെയുള്ള ഒരു വ്യാപാരിക്ക് ജനുവരി 20 വരെയുള്ള റിട്ടേണുകള്‍ക്ക് അടക്കേണ്ടി വരുന്ന ആകെ ലേറ്റ് ഫീ ഏകദേശം 18000 രൂപയില്‍ താഴെ മാത്രമെ ആകുന്നുള്ളു. റിട്ടേണുകളില്‍ അടക്കേണ്ടി വരുന്ന ടാക്‌സിന് പലിശ ഒഴിവാക്കിയിട്ടില്ല. ഈ ഒരു തീരുമാനം കുറച്ച് വ്യാപാരികള്‍ക്ക് നിലവിലുള്ള റിട്ടേണുകളിലെ പിഴവുകള്‍ തീര്‍ത്ത് ബിസിനസ്സ് മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കും.

സാങ്കേതിക കാരണങ്ങളാല്‍ റദ്ദായ ജി എസ് ടി രജിസ്‌ട്രേഷനുകള്‍ പുനരാരംഭിക്കുവാന്‍ കഴിയാത്തവര്‍ക്ക് 2020 സെപ്റ്റംബര്‍ 30 വരെ സമയം നല്കും.
തോമസ് മാത്യു  & അസ്സോസിയേറ്റ്‌സ് 
ജി എസ് ടി പ്രാക്ടീഷണര്‍
9387620871

Post a Comment

0 Comments