തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷയിൽ 98.82 ശതമാനം പേർ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു. വിജയശതമാനം കൂടിയത് മോഡറേഷനില്ലാതെയാണെന്നും മന്ത്രി പറഞ്ഞു. റെക്കാർഡ് വിജയശതമാനമാണിത്.
1837 സ്കൂളുകൾ 100 % വിജയം നേടി. 637 സർക്കാർ സ്കൂളുകളും 796 എയ്ഡഡ് സ്കൂളുകളും ആണ് നൂറു ശതമാനം കൈവരിച്ചത്.
വിജയ ശതമാനം കൂടുതൽ പത്തനംതിട്ടയിലും കുറവ് വയനാട്ടിലും ആണ്. 41906 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
പ്ലസ് വൺ ക്ലാസുകൾ ഓൺലൈനായി നടത്തും. പ്രവേശന തിയതി പിന്നീട് നിശ്ചയിക്കും.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.