Subscribe Us



ജനങ്ങളുടെ ആശങ്ക പങ്കുവച്ചു ടോണി തോട്ടം



പാലാ: ക്വാറൈന്റയിന്‍ ചട്ടം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നിലപാടുമായി കൗണ്‍സിലര്‍ ടോണി തോട്ടം. വാര്‍ഡു തല മോനിറ്ററിംങ് കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്ന കൊച്ചിടപ്പാടി വാര്‍ഡില്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ടോണി സജീവമായി ഇടപെട്ടു. വാര്‍ഡിലെ ആശാ വര്‍ക്കര്‍ ബിജിമോള്‍ ബാബു ആണ് സംഭവം ടോണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

രാത്രി തന്നെ വാര്‍ഡിലെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ വിവരം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ഉടന്‍ തന്നെ മുനിസിപ്പല്‍ സെക്രട്ടറിയെ വിളിച്ചു പോലീസില്‍ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

നാട്ടുകാര്‍ കര്‍ശന നടപടി വേണമെന്ന് ടോണിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു നാട്ടുകാരുടെ പരാതി നഗരസഭാ ചെയര്‍പേഴ്‌സനു കൈമാറി.

തുടര്‍ന്ന് നാട്ടുകാരുടെ ആശങ്ക അറിയിച്ചു കൗണ്‍സിലില്‍ വിഷയം അവതരിപ്പിച്ചു.  ഇതോടെ സംഭവത്തിന്റെ ഗൗരവം കൗണ്‍സില്‍ ഉള്‍ക്കൊണ്ടു. ഇതോടെ ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടി എടുക്കാന്‍ കൗണ്‍സില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി തീരുമാനമെടുത്തു. പോലീസിന്റെ വീഴ്ചയും ടോണി ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഇക്കാര്യവും അന്വേഷിക്കാന്‍ തീരുമാനിച്ചു.

Post a Comment

0 Comments