പാലാ: ക്വാറന്റൈന്‍ ചട്ടലംഘനത്തിനെതിരെ ഒന്നടങ്കം നിലപാട് സ്വീകരിച്ചു പാലാ നഗരസഭ. ഭരണപക്ഷാംഗമായ ടോണി തോട്ടം വിഷയം അവതരിപ്പിച്ചതിനെ ഭരണകക്ഷി അംഗങ്ങള്‍ക്കൊപ്പം സ്വതന്ത്ര്യാഗം ബിനു പുളിയ്ക്കക്കണ്ടം, ഇടതുപക്ഷ കൗണ്‍സിലര്‍മാരായ പ്രതിപക്ഷ നേതാവ് റോയി ഫ്രാന്‍സീസ്, പ്രസാദ് പെരുമ്പള്ളി, സുഷമ രഘു എന്നിവരും പിന്തുണ നല്‍കി.
വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നു വ്യക്തമാക്കിയ ബിനുവും റോയിയും പ്രസാദും ടോണിയുടെ വികാരത്തെ നഗരസഭയിലെ ജനങ്ങളുടെ വികാരമായി കണക്കാക്കുന്നുവെന്ന് വ്യക്തമാക്കി. പാലായിലെ ജനങ്ങളെ ബാധിക്കുന്ന ഏതു വിഷയത്തിലും ഒറ്റക്കെട്ടായി നഗരസഭ ഉണ്ടായിരിക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.